പൊലിസ് നടപടി ജനാധിപത്യത്തിന് യോജിച്ചതല്ല: ഡി.സി.സി പ്രസിഡന്റ്
തൊടുപുഴ: അരിവില ഉള്‍പ്പടെ സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റത്തിനെതിരേ സമരം ചെയ്ത തൊടുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കൈക്കൊണ്ട നടപടി ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
ഭക്ഷ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് പ്രതീകാത്മകമായി പ്രതിഷേധം രേഖപ്പെടുത്തുന്നതുപോലെ മുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നുവെന്ന കാര്യം വിസ്മരിക്കരുത്.
മുട്ടം പൊലിസ് സ്റ്റേഷനിലെ ജീപ്പ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിപൊളിച്ചപ്പോഴും തൊടുപുഴയിലും മുട്ടത്തും പൊലിസ് സ്റ്റേഷനുള്ളില്‍ എസ്.എഫ്.ഐയുടെ കൊടി കെട്ടി പ്രതിഷേധിച്ചപ്പോഴും നടപടി എടുക്കാത്തവര്‍ ഇപ്പോള്‍ സി.പി.ഐ തിട്ടൂരമനുസരിച്ച് കൂടിയ വകുപ്പിട്ട് കേസെടുക്കുകയാണെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."