HOME
DETAILS
MAL
'നിറവ്' പദ്ധതിക്ക് തുടക്കമായി
backup
March 08 2017 | 20:03 PM
ചേര്‍ത്തല: കടക്കരപ്പള്ളി പഞ്ചായത്തില്‍ 'നിറവ്' പദ്ധതിക്ക് തുടക്കമായി. വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷിയാണ് കര്‍ഷകരെയും കുടുംബശ്രീ-ജിഎല്‍ജി ഗ്രൂപ്പുകളെയും കോര്‍ത്തിണക്കിയുള്ള സംരംഭം. പയര്‍, പാവല്‍, വെണ്ട, വഴുതന, തക്കാളി, പീച്ചില്‍, കത്രിയ്ക്ക, കാച്ചില്, മരച്ചീനി തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. വിഷുക്കാലം പ്രമാണിച്ചാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജെ ജഗദീഷ് അധ്യക്ഷനായി. കൃഷി ഓഫീസര്‍ ടി ആര് സ്വപ്ന പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സന്ധ്യ ബെന്നി മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തംഗം വിജയമ്മ, സഞ്ജിത്ത് കൈപ്പാരിശേരില്, സുരേഷ് ബാബു, ശാര്‍ങ്ധരന്‍, ശുഭ പ്രദീപ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."