HOME
DETAILS
MAL
സഊദിയിൽ 17 പേർക്ക് കൂടി കോവിഡ് 19: വൈറസ് ബാധിതർ 62 ആയി ഉയർന്നു
backup
March 13 2020 | 14:03 PM
റിയാദ്: രാജ്യത്ത് കോവിഡ് 19 കൊറോണ വൈറസ് ബാധിതരുടെ എണ്ണം 62 ആയി ഉയർന്നു. പുതുതായി 17 പേർക്ക് കൂടി വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതോടെയാണിത്. രോഗബാധ സ്ഥിരീകരിച്ച ബാക്കി 11 പേര് മക്കയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഈജിപ്തുകാരനുമായി ഇടപഴകിയവരാണ്. പുതുതായി കണ്ടെത്തിയ വൈറസ് ബാധിതരിൽ രണ്ടു പേർ റിയാദിലാണ്. വൈറസ് ബാധിച്ചയാളുമായി സമ്പർക്കം പുലർ
ത്തിയ ഒരാളും തുര്‍ക്കി വഴി പോര്‍ച്ചുഗലില്‍ നിന്നെത്തിയ ഓരാളും റിയാദില്‍ ഐസൊലേഷനിലാണ്.
കൂടാതെ കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലും പടിഞ്ഞാറൻ നഗരിയായ ജിദ്ദയിലും ഓരോ വനിതകളെയും ഐസൊലേഷൻ വാർഡുകളിൽ ആക്കിയിട്ടുണ്ട്. അൽഹസയിലെ യുവതി ഒമാന്‍ വഴി ഇറാനില്നിന്നെത്തിയതാണ്.
ജിദ്ദയിലെ യുവതി ലെബനാന് വഴി തുര്‍ക്കിയില്‍ നിന്നെത്തിയതാണ്. ഇവര്‍ അഞ്ച് ദിവസം ലെബനോനിലും ആറു ദിവസം തുര്‍ക്കിയിലും കഴിഞ്ഞിരുന്നു. ഇറാഖില്‍ നിന്നെത്തിയ രണ്ട് സ്ത്രീകള്‍ക്ക് ഖത്തിഫീല് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."