HOME
DETAILS
MAL
പൊള്ളയായ വാഗ്ദാനങ്ങള്‍: കമല്‍നാഥ്
backup
February 01 2019 | 18:02 PM
ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റോടെ മോദി പറഞ്ഞ നല്ല നാളുകള്‍ അവസാനിച്ചുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. പൂര്‍ണമായും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ് മാത്രമാണിത്. ഇതില്‍ പറഞ്ഞിരിക്കുന്നതെല്ലാം പൊള്ളയാണ്. അധികാരത്തില്‍ വരുമ്പോള്‍ നല്ല ദിനം വരുമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്. ആ പ്രതീക്ഷകളെല്ലാം ഈ ബജറ്റോടെ അവസാനിച്ചു. അഞ്ചു വര്‍ഷം ഭരിച്ചിട്ടും കാണാതിരുന്ന പാവങ്ങള്‍, കര്‍ഷകര്‍, അസംഘടിത തൊഴിലാളികള്‍, ഗോമാതാക്കള്‍ എന്നിവരെയെല്ലാം പരിഗണിച്ചതില്‍ വലിയ ചാരിതാര്‍ഥ്യമുണ്ടെന്നും കമല്‍നാഥ് പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."