അവകാശവാദങ്ങള്‍ക്ക് കുറവൊന്നുമില്ല
ഇന്നലെ അവതരപ്പിച്ച കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ കാണുന്നത് 2030 വരെയുള്ള വികസന പദ്ധതികളെന്ന് അവകാശ വാദം. 10 വര്‍ഷം മുന്നോട്ടുകാണുന്ന ബജറ്റില്‍ 10 കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്.
ദാരിദ്ര്യ നിര്‍മാര്‍ജനം, പോഷകാഹാരങ്ങള്‍ ലഭ്യമാക്കല്‍, മലിനീകരണം ഇല്ലാതാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശക്തമായ മുന്നേറ്റം നടകത്താനും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.
ഭൗതിക, സാമൂഹിക, അടിസ്ഥാന വികസനം, ഡിജിറ്റല്‍ സമ്പദ് ഘടന പൂര്‍ണമാക്കല്‍, മലിനീകരണമില്ലാത്ത രാജ്യം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, നദീ ശുചീകരണം- കുടിവെള്ളവും ജലസേചനവും ഉറപ്പാക്കല്‍, തീരദേശ വികസനം, ബഹിരാകാശ രംഗത്ത് ഊന്നല്‍ നല്‍കല്‍, ഭക്ഷ്യ സ്വയം പര്യാപ്തതയും സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷയും, സമഗ്ര ആരോഗ്യ പരിരക്ഷ, വികസന രംഗത്ത് ടീം ഇന്ത്യ എന്ന നിലയില്‍ മുന്നേറ്റം തുടങ്ങിയവയാണ് സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഇത് എത്രത്തോളം പ്രാര്‍വര്‍ത്തികമാകുമെന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."