കൊവിഡ് 19: ബഹ്റൈനില്‍ നിന്നു നല്ല വാര്‍ത്ത: രോഗമുക്തരായത് 60 പേര്
മനാമ: കൊവിഡ് ബാധക്കെതിരെയുള്ള ബഹ്റൈന്റെ പ്രതിരോധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം 16 പേര് കൂടി രോഗമുക്തരായതോടെ രാജ്യത്ത് ചികിത്സ പൂര്‍ത്തിയാക്കി രോഗ വിമുക്തി നേടിയവരുടെ എണ്ണം 60ആയി ഉയര്‍ന്നു.നിലവില്‍ 67 പേര് മാത്രമാണ് ബഹ്റൈനില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേരൊഴിച്ച് നിര്‍ത്തിയാല്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നേരത്തെ ഇറാനില്‍ നിന്ന് ബഹ്റൈനിലെത്തിച്ചവരില്‍ 84 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് മാത്രമായി പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളൊരുക്കി ചികിത്സ നല്‍കുന്നുണ്ട്. ഇതില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല.ബഹ്റൈനിലെത്തിയ രോഗബാധിതരും കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തിലെത്തിവരും ഉള്‍പ്പെടെ (67+84) ആകെ 151 പേരാണ് ബഹ്റൈനില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
ഇതുവരെ ബഹ്റൈനില്‍ കോവിഡ് ടെസ്റ്റ് നടത്തിയത് 10162 പേരിലാണ്. ഇവരില്‍ 10011 പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. രണ്ടുപേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. രോഗ ബാധിതരുടെ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കാനും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്ക്കറിയാനുമായി https://www.moh.gov.bh/COVID19എന്ന വെബ്സൈറ്റും ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."