മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ 10 നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ 10 നിര്‍ദേശങ്ങളടങ്ങിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി. ആരോഗ്യ രംഗത്തെ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം രൂപപ്പെടുത്തിയ നിര്‍ദേശങ്ങളാണ് കത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരാനിരിക്കെയാണ് ചെന്നിത്തല കത്തയച്ചത്.
പ്രധാന നിര്‍ദേശങ്ങര്‍
1. ചെറിയ രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്ന നടപടി നിര്‍ത്തിയത് അടിയന്തരമായി പുന:പരിശോധിക്കണം.
2. സ്‌കൂളുകളിലേയും സര്‍വകലാശാലകളിലേയും എല്ലാ പരീക്ഷകളും തത്ക്കാലത്തേക്ക് മാറ്റിവയ്ക്കണം.
3. ഓരോ ജില്ലയിലും ഇപ്പോള്‍ ലഭ്യമായ മൊത്തം ആശുപത്രി കിടക്കകള്‍, ഐ.സി.യുകള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരുടെ എണ്ണം പ്രസിദ്ധപ്പെടുത്തണം.
4. ആശുപത്രികളില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പുവരുത്തണം. എല്ലാ ആശുപത്രിയിലും വെന്റിലേറ്റര്‍ സൗകര്യം ഉറപ്പാക്കണം.
5. എന്‍.എ.ബി.എച്ച് അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളുടെയും സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം.
6. ഐ.എം.എ നിര്‍ദേശിക്കുന്നത് പോലെ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയിലുളള വിവരങ്ങള്‍ പുറത്തു വിടാതിരിക്കുക.
7. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കണം.
8. വിമാന യാത്രക്കാരില്‍ നിന്ന് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ച് ട്രാവല്‍ ഹിസ്റ്ററി മനസിലാക്കി ആവശ്യമുള്ളവരെ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.
9. കൊവിഡ് ഭീതി മൂലം പല വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും കച്ചവട കേന്ദ്രങ്ങളും പൂട്ടുകയോ പൂട്ടലിന്റെ വക്കത്തെത്തുകയോ ചെയ്തിരിക്കുകയാണ്. ഇത് മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഒരു സാമ്പത്തിക സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കണം. ഇന്ധന വില വര്‍ധിപ്പിച്ചതില്‍ നിന്നുള്ള അധിക നികുതി സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കണം. വായ്പകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണം.
10. ശാസ്ത്രീയമായതും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ചികിത്സാ സമ്പ്രദായങ്ങളെ മാത്രമേ ഈ അവസരത്തില്‍ സര്‍ക്കാര്‍ പ്രോത്സഹിപ്പിക്കാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."