സാമ്പത്തിക സംവരണം ഗൂഡാലോചനയുടെ ഭാഗം: എം.ഇ.എസ്
കോട്ടയം :രാജ്യത്ത് സാമ്പത്തികസംവരണം നടപ്പില്‍വരുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ശക്തികളുടെ ഗൂഡാലോചനയുടെ ഭാഗമാണെന്നും ഈ കുല്‍സിതനീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും മുസ്‌ലിം എഡ്യൂക്കേഷനല്‍ സൊസൈറ്റി കോട്ടയം ജില്ലാവാര്‍ഷിക പൊതുയോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ജീവിതസാഹചര്യം മൂലം പട്ടിണിയും കഷ്ടപ്പാടും അനുഭവിക്കുന്ന തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് യുവാക്കളോടുള്ള വെല്ലുവിളിയാണ് സാമ്പത്തികസംവരണം നടപ്പാക്കല്‍. എട്ടരലക്ഷം രൂപാ വാര്‍ഷിക വരുമാനപരിധി നിശ്ചയിച്ചു നടപ്പാക്കാനാണ് ആലോചന.
രാജ്യത്ത് ഗുരുതരമായ സാഹചര്യമാണ് ഇത് മൂലം ഉണ്ടാകാന്‍ സാധ്യതയുള്ളതെന്നും സാമ്പത്തികസംവരണം ഗൂഡമാര്‍ഗത്തിലൂടെ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നു വരണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ഇ. ഫരീദ് അധ്യക്ഷനായി ഈരാറ്റുപേട്ട എം.ഇ.എസ്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി ടി. എസ്.റഷീദ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രൊഫ:എം.കെ. ഫരീദ്, ഹബീബുല്ലാഖാന്‍,എം.എം. ഹനീഫ്, പി. എച്ച് നജീബ്, പി.ബി. അബ്ദുല്‍ അസീസ്, പി.എച്ച് ്.മുഹമ്മദ് നാസര്‍, പി.പി.മുഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു. 2019-21വര്‍ഷത്തെ എം ഇ എസ് ജില്ലാ കമ്മിറ്റിയിലേക്ക് എം. എം. ഹനീഫ്, പി. ബി. അബ്ദുല്‍ അസീസ്, ടി. എ. അബ്ദുല്‍ കരീം, പി. പി.മുഹമ്മദ് കുട്ടി, ടി. എസ്. റഷീദ്, പി. എസ്. ഷഹാസ്, എന്‍. എം.ശരീഫ്, പി. എഛ്. എം. നാസര്‍, നിസാര്‍ കുര്‍ബാനി, അജ്മല്‍ പി. എം, മുഹമ്മദ് ഖാന്‍, കെ. എം. സെയ്ദ് മുഹമ്മദ് എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."