HOME
DETAILS

കര്‍ശന നടപടികളുമായി സഊദി, അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രി

  
backup
March 16, 2020 | 3:29 PM

covid-saudi-12345-news-restriction-in

ജിദ്ദ: സഊദിയിൽ കഴിയുന്നവ൪ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആരും വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഅ ആവശ്യപ്പെട്ടു. കൊറോണ വ്യാപനം തടയുന്നതിന് കൂടുതൽ ശക്തമായ പോരാട്ടം നടത്തേണ്ടി വരുമെന്നും അതിന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങൾ വിശദീകരിക്കുന്നതിന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗവൺമെന്റ് ഓഫീസുകളിലെയും വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിൽ സ്ഥലങ്ങളിൽ ഹാജരാകുന്നത് പതിനാറു ദിവസത്തേക്ക് വിലക്കിയതിനു സമാനമായി സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും അവധി നൽകുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് ഇതേ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ പഠിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്.രാജ്യത്ത് സ്വകാര്യ മേഖലയില്‍ ലീവ് അനുവദിക്കാന്‍ നിര്‍ദേശിച്ചു എന്ന തരത്തില്‍ ചില ട്വീറ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ലീവ് അനുവദിക്കാന്‍ സ്വകാര്യ കമ്പനികളോട് ആവശ്യപ്പെട്ടതാണ്. 

ഇതോടൊപ്പം, രാജ്യത്തെ മുഴുവന്‍‌ ബാങ്കുകളോടും ഓണ്‍ലൈന്‍ സന്പ്രദായത്തിലേക്ക് ജോലികള്‍ ക്രമീകരിക്കാന്‍ കേന്ദ്ര ബാങ്കായ സഊദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ സംവിധാനമില്ലാത്ത ബ്രാഞ്ചുകളൊഴികെ മുഴുവന്‍ ബാങ്കുകളും 16 ദിവസം അടച്ചിടണം. ഓണ്‍ലൈന്‍ വഴി ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് കാശയക്കുന്നവര്‍ക്ക് ഫീസ് ഈടാക്കരുതെന്നും സാമ അറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ സമ്പ്രദായമില്ലാത്ത അനിവാര്യ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകളില്‍ കോവിഡ്-19 പ്രതിരോധ നടപടി നടത്തണം. ഇവിടെയെത്തുന്ന ഉപഭോക്താക്കളും മുന്‍കരുതലോടെ വേണം ഇടപാടിനെത്താന്‍. രാജ്യത്തെ മുഴുവന്‍ ടെല്ലര്‍ മെഷീനുകളിലും പണം ഉറപ്പു വരുത്തണമെന്നും സാമയുടെ ഉത്തരവില്‍ പറയുന്നു.


അതേ സമയം സഊദിയിൽ ചികിത്സയില്‍ കഴിയുന്ന 118 കോവിഡ് 19 കൊറോണ വൈറസ് രോഗികളില്‍ 6 പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രി ഡോ. തൌഫീഖ് അല്‍ റബീഅ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു.
വിദേശത്തു നിന്നും മടങ്ങി വന്നവരിലാണ് കോവിഡ് 19 രാജ്യത്ത് കൂടുതലായും സ്ഥിരീകരിച്ചത്. ഇന്ന് മുതല്‍ രാജ്യത്തെ മുഴുവന്‍ പള്ളികളിലേയും ടോയ്‌ലറ്റുകളും അംഗശുദ്ധി വരുത്താനുള്ള ശുചീകരണ മുറികളും അടച്ചു പൂട്ടാന്‍ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ഉത്തരവിട്ടു. വീടുകളില്‍ നിന്നോ ഓഫീസില്‍ നിന്നോ ശുചീകരണം നടത്തി വേണം ഇനി പള്ളിയിലെത്താന്‍. പ്രാര്‍ഥനാ സമയങ്ങളില്‍ പള്ളികളിലെ മുഴുവന്‍ വാതിലുകളും ജനലുകളും തുറന്നിടണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

രാജ്യത്തെ മുഴുവന്‍ ഷോപ്പിങ് മാളുകളും കോംപ്ലക്സുകളും ബാര്‍ബര്‍ ഷോപ്പുകളും അടച്ചിടാന്‍ മന്ത്രാലയം ഉത്തവിട്ടുരുന്നു. ഇത് ഇന്നു മുതല്‍ എല്ലാ പ്രവിശ്യകളിലും നടപ്പായി. നിയമം ലംഘിച്ച് കടതുറന്നാല്‍ വന്‍തുക പിഴയും ലഭിക്കും. എന്നാല്‍ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാകുന്ന കടകള്‍ക്ക് തുറന്നിടാം. ഓരോ മേഖലയിലേയും മുനിസിപ്പാലിറ്റി വിഭാഗം ഇത് സംബന്ധിച്ച് കടകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ കോവിഡ് 19 രോഗികളുടെ എണ്ണം 118 ആയിരുന്നു. ഇതിലുള്ള ആറ് പേര്‍ അസുഖ മോചിതരായി. രോഗമോചിതരായവരടക്കം അറുപത് സ്വദേശികളും 58 വിദേശികളിലുമാണ് ഇതുവരെ കൊവിഡ്19 സ്ഥിരീകരിച്ചത്. ഇവരുടെ പട്ടിക ഇങ്ങിനെയാണ്. സൗദികള്‍ 60, ഈജിപ്ത് 48, അമേരിക്ക 2, ബഹ്റൈന്‍ 2, ഫിലിപ്പീൻസ് 1, ഇൻഡോനേഷ്യ 1, ബംഗ്ലാദേശ് 1, സ്പെയിൻ 1, ഫ്രഞ്ച് 1, ലബനോന്‍-1. അസുഖ മോചിതരായവരെല്ലാം സ്വദേശികളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  14 hours ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  14 hours ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  15 hours ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  16 hours ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  17 hours ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  17 hours ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  17 hours ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  18 hours ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  18 hours ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  18 hours ago