ശക്തി പ്രകടനത്തോടെ കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനം സമാപിച്ചു
വടകര: മൂന്ന് ദിവസമായി വടകരയില്‍ നടന്ന കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ് ) സംസ്ഥാന സമ്മേളനത്തിന് സമാപനം. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത സമ്മേളനം ജനപങ്കാളിത്തം കൊണ്ടും പ്രൗഢമായ ക്ലാസ് കൊണ്ടും ശ്രദ്ധേയമായി. ആയിരക്കണക്കിന് അധ്യാപകരെ അണിനിരത്തി വടകര ടൗണില്‍ നടന്ന പ്രകടനം കേരളത്തിലെ ഏറ്റവും വലിയ ഭാഷാധ്യാപക സംഘടനയാണ് കെ.എ.ടി.എഫ്.എന്ന് വിളിച്ചോതുന്നതായിരുന്നു.
കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനം ഡോ. അദീല അബ്ദുല്ല ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഇ.എ റഷീദ് അധ്യക്ഷനായി. കേരള വിദ്യാഭ്യാസ ഘടനയില്‍ സമൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചതിന് ശേഷമുള്ള ആദ്യസമ്മേളനമെന്ന നിലയില്‍ വിശദമായ ചര്‍ച്ച നടത്തി. അധ്യാപക സംഘടനാ പ്രതിനിധികളായ പി.കെ സതീശന്‍, പറമ്പാട്ട് രാധാകൃഷ്ണന്‍, വി.കെ.മൂസ്സ, കുഞ്ഞിമുഹമ്മദ് പുലവത്ത്, എം. സലാഹുദ്ദീന്‍ മദനി, ടി. ഷറഫുദ്ദീന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി. മൂസക്കുട്ടി, ഉമ്മര്‍ ചെറൂപ്പ സംസാരിച്ചു. സര്‍വിസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള സ്‌നേഹാദരം പരിപാടി കെ.എ.ടി.എഫ് സ്ഥാപക നേതാവ് കുളത്തൂര്‍ ടി. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എം.പി അബ്ദുസലാം അധ്യക്ഷനായി. വിരമിക്കുന്ന നേതാക്കളായ പി. മൂസ്സക്കുട്ടി, സി.എം ഇബ്രാഹിം, വി. മറിയുമ്മ, പി.വി അബ്ദുസ്സലാം, അബ്ദുല്‍ ബഷീര്‍ എന്നിവര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം നിര്യാതനായ കെ.എ.ടി.എഫ് സ്ഥാപക പ്രസിഡന്റ് കരുവള്ളി മുഹമ്മദ് മൗലവിയുടെ സ്മരണാര്‍ഥം നല്‍കുന്ന പ്രഥമ പുരസ്‌കാരം കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിക്ക് എം.സി വടകര സമ്മാനിച്ചു. മതേതര സംഗമം കെ.ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വടകര കോട്ടപ്പറമ്പില്‍ നടന്ന പൊതുസമ്മേളനം പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുതൂര്‍ അധ്യക്ഷനായി. എം.സി വടകര, സി.പി.എ അസീസ്, എം. സലാഹുദ്ദീന്‍ മദനി, കെ.കെ അബ്ദുല്ല, മാഹിന്‍ ബാഖവി, എം.വി അലിക്കുട്ടി, എം.പി അബ്ദുല്‍ഖാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."