അക്ഷയ ഇന്റര്‍വ്യൂ
കൊല്ലം: ജില്ലയില്‍ ഒഴിവുള്ള 33 അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ 21, 22, 23, 27 തീയതികളില്‍ ജില്ലാ പഞ്ചായത്തില്‍ നടക്കും. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ 04742767605 എന്ന നമ്പരില്‍ ബന്ധപ്പെടണം.
ഇന്റര്‍വ്യൂ
കൊല്ലം: പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബില്‍ ട്രെയിനി അനലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ 28ന് നടക്കും. എം എസ് സി കെമിസ്ട്രി വിഷയത്തില്‍ ഏതെങ്കിലും വിഭാഗത്തില്‍ 50 ശതമാനം കുറയാത്ത മാര്‍ക്കും അംഗീകൃത ഫുഡ് അനാലിസിസ് ലാബിലെ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് ഓഫിസില്‍ എത്തണം. ഫോണ്‍: 0468 2241144.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."