പെരിന്തല്‍മണ്ണയില്‍ പത്തിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു
പെരിന്തല്‍മണ്ണ: മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി പത്ത് എല്‍.ഇ.ഡി ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 29.35 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു.
പെരിന്തല്‍മണ്ണ നഗരസഭയിലെ ജൂബിലി റോഡ്, പൊന്ന്യാകുര്‍ശ്ശി ബൈപാസ് (ശിഫ) ജങ്ഷന്, താഴെക്കോട് പഞ്ചായത്തിലെ തെയ്യോട്ടുചിറ മഖാം പരിസരം, അരക്കുപറമ്പ് പള്ളിക്കുന്ന്, ആലിപ്പറമ്പ് പഞ്ചായത്തിലെ ആലിപ്പറമ്പ് പള്ളിക്കുന്ന്, ആനമങ്ങാട് സെന്റര്‍, ഏലംകുളംപഞ്ചായത്തിലെ മുതുകുര്‍ശ്ശി, കുന്നക്കാവ്, വെട്ടത്തൂര്‍ പഞ്ചായത്തിലെ വെട്ടത്തൂര്‍ ജങ്ഷന്, മേലാറ്റൂര്‍ പഞ്ചായത്തിലെ ചെമ്മാണിയോട് എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിക്കുന്നത്. നഗരസഭ, പഞ്ചായത്ത് എന്നീ ഭരണസമിതികള്‍ അംഗീകരിച്ചു നല്കിയ കേന്ദ്രങ്ങളാണിവ. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഹൈമാസ്റ്റ്, മിനിമാസ്റ്റ് പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കിയത്.
സര്‍ക്കാര്‍ അംഗീകൃത എജന്‍സിയായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെയാണ് എസ്റ്റിമേറ്റ് തയാറാക്കുന്നതിനും പ്രവര്‍ത്തി നടപ്പാക്കുന്നതിനും ചുമതലപ്പെടു ത്തിയിട്ടുള്ളതെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."