കടന്നല്‍ക്കൂടിളകി കോണ്‍ഗ്രസ് നേതാവിനുള്‍പ്പെടെ 15 പേര്‍ക്ക് കുത്തേറ്റു
ചാവക്കാട്: എടക്കരയില്‍ കടന്നല്‍ കൂടിളകി കോണ്‍ഗ്രസ് നേതാവ് ഒ. അബ്ദുറഹ്മാന്‍ കുട്ടിയുള്‍പ്പടെ നിരവധിയാളുകള്‍ക്ക് കടന്നല്‍ കുത്തേറ്റു. ഒരു വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുന്നയൂര്‍ എടക്കര മിനിസെന്ററിനു കിഴക്ക് കോളോത്ത് റോഡിനു സമീപത്തെ സ്വാകര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങോലയിലെ കൂടിളകിയാണ് കടന്നല്‍ പരാക്രമണം തുടങ്ങിയത്. ആക്രമണത്തില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, തെക്കേതലക്കില്‍ ബഷീറിന്റെ മകന്‍ ഇര്‍ഫാന്‍ (14), പൊന്നരശേരി രമേഷ് (36), കരണങ്കോട്ട് രാമചന്ദ്രന്‍ (36), മച്ചിങ്ങല്‍ ജയന്‍ (35) തുടങ്ങീ പതിനഞ്ചോളം പേര്‍ക്കാണ് കുത്തേറ്റത്. ഇവരില്‍ ഇര്‍ഫാനെ ആദ്യം വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളജിലേക്കും മാറ്റി. വെള്ളിയാഴ്ച്ച ഉച്ചക്കാണ് ഒ. അബ്ദുറഹ്മാന്‍ കുട്ടിക്ക് നേരെ കടന്നാലാക്രമണമുണ്ടായത്. പെട്ടെന്ന് നേര്‍ക്ക് പറന്നെത്തിയ കടന്നല്‍ കുട്ടം കണ്ട് കാറിലേക്ക് കയറിയതോടെയാണ് അദ്ദേഹം രക്ഷപെട്ടത്. അഞ്ച് കടന്നലുകളുടെ കുത്തേറ്റ അദ്ദേഹം ഉടനെ ചികിത്സ തേടിയ ശേഷം കോഴിക്കോട് കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാന്‍ പോയി. എടക്കരയിലെ തന്റെ പറമ്പിലേക്ക് പോയതായിരുന്നു അദ്ദേഹം.
ശനിയാഴ്ച രാവിലെ മുതലാണ് പിന്നീടുണ്ടായ ആക്രമണം. പ്രദേശത്തെ കോളനിയില്‍ താമസിക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റു.
പഞ്ചായത്ത് അംഗം സി.എം സുധീറിന്റെ നേതൃത്വത്വത്തില്‍ നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. കടന്നല്‍കൂട് പൊളിച്ചു കളയുന്ന ഒരാളുടെ നമ്പറാണത്രെ അവര്‍ നല്‍കിയത്. പുന്നയൂര്‍ പഞ്ചായത്ത് അധികൃതരും സംഭവത്തെ ഗൗരവമായെടുത്തിട്ടില്ലെന്ന ആക്ഷേപമുണ്ട്. കടന്നല്‍ കുത്തേറ്റത് സാധാരണക്കാരയാ ആളുകള്‍ക്കാണെന്നും അവര്‍ക്ക് അടിയന്തിരമായ സാമ്പത്തിക സഹായം നല്‍കണമെന്ന് പഞ്ചായത്ത് അധികൃതരോട് ഒ. അബ്ദുറഹ്മാന്‍കുട്ടിയും പഞ്ചാത്തംഗം സി.എം സുധീറും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."