സഊദിവല്‍ക്കരണ തൊഴിലില്‍ വിദേശ യുവതി; സ്ഥാപനത്തിനുള്ള മന്ത്രാലയ സേവനങ്ങള്‍ നിര്‍ത്തിവച്ചു
റിയാദ്: സഊദിവല്‍ക്കരണം പ്രഖ്യാപിച്ച തൊഴിലില്‍ വിദേശ വനിതയെ ജോലിക്കുവച്ച സ്ഥാപനത്തിനെതിരെ നടപടിയുമായി സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം രംഗത്തെത്തി. റിയാദിലെ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പനയ്ക്ക് വെക്കുന്ന ഒരു സ്ഥാപനത്തിന്റെ ശാഖയിലാണ് ഏഷ്യന്‍ യുവതി ജോലി ചെയ്തത്. സ്ഥാപനത്തില്‍ വിദേശയുവതി ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിങ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് അന്വേഷണവുമായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം രംഗത്തെത്തിയത്.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം കണ്ടെത്തുകയും വിദേശ വനിതയെ ജോലിക്ക് വച്ചതടക്കം തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് മന്ത്രാലയം സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയ മന്ത്രാലയം നിയമലംഘനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ച് പദവി ശരിയാക്കുന്നതു വരെ സ്ഥാപനത്തിന് മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."