ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല: കോടിയേരി
കല്‍പ്പറ്റ: കേന്ദ്രത്തില്‍ ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. കോണ്‍ഗ്രസിന് തനിച്ച് കേവല ഭൂരിപക്ഷം കിട്ടില്ല.
ഉത്തരേന്ത്യയിലെ പലയിടങ്ങളിലും കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നേടാന്‍ സാധിക്കില്ല. കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ അല്‍പം സീറ്റുകളുടെ വര്‍ധന മാത്രമെ ഉണ്ടാവൂ. കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായാല്‍ പോലും അവര്‍ക്കൊരു മന്ത്രിസഭ രൂപീകരിക്കാന്‍ സാധിക്കില്ല. ഇതിന് തെളിവുകള്‍ പലതുണ്ട്.
പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിട്ടവരാണ് ബി.ജെ.പിക്ക് അധികാരം നേടിക്കൊടുത്തത്. ഇതിന് വര്‍ത്തമാനകാലത്ത് തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്നതാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയെ പുറത്താക്കി മതനിരപേക്ഷ ഗവണ്‍മെന്റിനെ അധികാരത്തിലെത്തിക്കുകയെന്നതാണ് സി.പി.എമ്മിന്റെ മുദ്രാവാക്യം. ഇതിന് വേണ്ടി എല്‍.ഡി.എഫിന്റെ അംഗബലം കേരളത്തില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്.
ഇടതുപക്ഷത്തിന്റെ അംഗബലം ലോക്‌സഭയില്‍ വര്‍ധിച്ചാല്‍ മാത്രമെ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."