HOME
DETAILS

സഊദിവൽക്കരണ തോത് കുറച്ചേക്കും; പുനഃപരിശോധനക്ക് വിധേയമാക്കുമെന്നു തൊഴിൽ മന്ത്രി 

  
backup
February 05 2019 | 10:02 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%b5%e0%b5%bd%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%a4%e0%b5%8b%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87
#അബ്‌ദുസ്സലാം കൂടരഞ്ഞി 
 
     റിയാദ്: സഊദിയിൽ സ്വകാര്യ മേഖലയിൽ നടപ്പാക്കിയ സഊദി വൽക്കരണ അനുപാതം കുറക്കാൻ  വിവിധ മേഖലകളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ടെന്നും അതിനാല്‍ സഊദി വൽക്കരണ തോത് പുനഃപരിശോധിക്കുമെന്നും സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രി വ്യക്തമാക്കി. സഊദി വൽക്കരണത്തിൽ ഏർപ്പെടുത്തിയ വിദേശ സ്വദേശ അനുപാതത്തിൽ വ്യത്യസ്‌ത മേഖലകളിലുള്ള അനുപാതത്തിലെ പ്രതിസന്ധി തുടരുന്നതിനിടെയാണ് തൊഴിൽ മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ രാജ്‌ഹിയുടെ പ്രതികരണം. നിലവിൽ നൂറു ശതമാനം സഊദിവൽക്കരണം നടപ്പിലാക്കിയ വിവിധ മേഖലകളിൽ അൻപതു ശതമാനമാക്കി കുറയ്ക്കണമെന്ന ആവശ്യവുമായി സ്ഥാപന ഉടമകൾ രംഗത്തെത്തിയതിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
 
ഓരോ പ്രവർത്തന, തൊഴിൽ മേഖലകൾക്കും ബാധകമാക്കുന്ന പുതിയ സഊദി വൽക്കരണ അനുപാതത്തിൽ മാറ്റം വരുത്തിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും എല്ലാ മേഖലയിലും ഇത് സാധ്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്ഥാപനങ്ങളിലെ സഊദി വൽക്കരണ തോതിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന മന്ത്രിയുടെ പ്രസ്‌താവന ഏറെ പ്രതീക്ഷയോടെയാണ് വിദേശികൾ നോക്കി കാണുന്നത്. 
 
        രാജ്യത്തെ സ്വകാര്യ മേഖലയിൽ മൊബൈൽ ഫോൺ കടകൾ,റെന്റ് എ കാർ സ്ഥാപനങ്ങൾ തുടങ്ങി ഏതാനും മേഖലകളിൽ നൂറു ശതമാനം സഊദി വൽക്കരണമാണ് നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ,അടുത്തിടെ സഊദിവൽക്കരണം നടപ്പാക്കിയ പന്ത്രണ്ടു മേഖലകളിൽ എഴുപത് ശതമാനവുമാണ് നടപ്പിലാക്കിയത്. നേരത്തെ നൂറു ശതമാനമാണ് ഇതിലും പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ശക്തമായ എതിർപ്പുകൾ എഴുപതാക്കി കുറക്കുകയായിരുന്നു. എന്നാൽ, വിവിധ മേഖലകളിൽ നിലവിലെ സഊദി വൽക്കരണം സൃഷിടിച്ച പ്രതിസന്ധി മൂലം സ്ഥാപനങ്ങൾ വ്യാപകമായി പൂട്ടിപോകുന്നത് പ്രാദേശിക വിപണി സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഇതിനെ മറികടക്കാനായി സ്ഥാപനങ്ങൾക്ക് സഹായ ധന പാക്കേജുകളും അടുത്തിടെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago