HOME
DETAILS
MAL
ശബരിമല: ഹരജികള്‍ ഇന്ന് ഒന്നിച്ചു പരിഗണിക്കും
backup
February 05 2019 | 15:02 PM
ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ സുപ്രിം കോടതി ഇന്ന് ഒന്നിച്ചു പരിഗണിക്കും. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ചിന്റെ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് ഭൂരിഭാഗവും.
65 ഹരജികളാണ് നാളെ ഒന്നിച്ചു പരിഗണിക്കുക. 55 പുന:പരിശോധന ഹരജികള്‍, നാല് റിട്ട് ഹരജികള്‍, രണ്ട് പ്രത്യേകാനുമതി ഹരജികള്‍, രണ്ട് ട്രാന്‍സ്ഫര്‍ ഹരജികള്‍ എന്നിവയാണ് കോടതിയുടെ പരിഗണനയിലേക്ക് എത്തുക. ഇതിനു പുറമേ ദേവസ്വം ബോര്‍ഡിന്റെ സാവകാശ അപേക്ഷയും പരിഗണിക്കും.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാവും വാദം കേള്‍ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."