രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 271 ആയി; മഹാരാഷ്ട്രയില്‍ 11 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 271 ആയി ഉയര്‍ന്നു. ഇതില്‍ 39 പേര് വിദേശികളാണ്.
ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മാഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 63 ആയി. ഒറ്റ ദിവസത്തിനുള്ളില്‍ 11 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ എട്ടു പേര് വിദേശ യാത്ര ചെയ്തവരും മൂന്നുപേര്‍ ഇവരുമായി ബന്ധപ്പെട്ടവരുമാണ്.
മുംബൈ, പൂനെ സ്റ്റേഷനുകളില്‍ എത്തുന്ന എല്ലാ യാത്രക്കാരെയും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
അതേസമയം, കേരളത്തില്‍ 40 പേര്‍ക്കും ഡല്‍ഹിയില്‍ 26 പേര്‍ക്കും യു.പിയില്‍ 24 പേര്‍ക്കുമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതെ സമയം യുവാക്കളെ കൊവിഡ് മരണത്തിലേക്കു വിളിക്കില്ലെന്ന ധാരണതിരുത്തണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്. ചെറുപ്പക്കാരില്‍ വൈറസ് ബാധ മരണത്തിന് വരെ കാരണമായേക്കാമെന്നും ഡബ്ലിയു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് മുന്നറിയിപ്പ് നല്കുന്നു.
പ്രായമേറിയവരിലാണ് വൈറസ് ബാധ രൂക്ഷമായി ബാധിക്കുക എന്ന ധാരണ ചെറുപ്പക്കാരില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആ ധാരണ തെറ്റാണ്. ചെറുപ്പക്കാരിലും കോവിഡ് ബാധ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ചിലപ്പോള്‍ മരണത്തിന് വരെ വഴിവെച്ചേക്കാമെന്ന് ഡബ്ലിയു. എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
ചെറുപ്പക്കാര്‍ക്ക് കൊറോണയെ ചെറുക്കാനുള്ള പ്രത്യേക പ്രതിരോധശേഷിയൊന്നുമില്ല. അതിനാല്‍ തന്നെ രോഗബാധിതപ്രദേശങ്ങളില്‍ സാമൂഹിക ഇടപെടലില്‍ നിയന്ത്രണം പാലിക്കണം. ഇത്തരം സ്ഥലങ്ങളില്‍ പ്രായമേറിയവരില്‍ നിന്നും അകലം പാലിക്കണം. വൈറസ് ബാധയ്ക്കെതിരെ യുവജനങ്ങളും കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന തലവന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."