HOME
DETAILS

പ്രകടിപ്പിക്കേണ്ടതാണ് സ്‌നേഹം

  
backup
March 22, 2020 | 4:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8

 

എന്റെ ഭാര്യയുടെ പ്രധാന പ്രശ്നം ഞാനാണത്രെ. ഞാനവളെ തീരെ സ്നേഹിക്കുന്നില്ലെന്നാണ് അവളുടെ മുഖ്യപരാതി. ഈ കല്ലുവച്ച നുണ എങ്ങനെ വിശ്വസിക്കാന്‍ കഴിയും..? ഇക്കാലമത്രെയും ഞാന്‍ കഠിനാധ്വാനം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും അവള്‍ക്കുവേണ്ടിയാണ്. അവള്‍ ആവശ്യപ്പെട്ടതേതും താമസമേതുമില്ലാതെ ഞാന്‍ വാങ്ങിക്കൊടുത്തിട്ടുണ്ട്. എന്നിട്ടും...
കൗണ്‍സിലര്‍ക്കു മുന്നില്‍ കണ്ണീര്‍ തുടച്ച് അയാള്‍ പരിഭവങ്ങളുടെ കെട്ടഴിച്ചു. എല്ലാം കേട്ടശേഷം അദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ക്ക് അവളോട് സ്നേഹമുണ്ടെന്നതു ശരി. അക്കാര്യം അവള്‍ക്കറിയുമോ..?''
''അവളതറിയേണ്ടതല്ലേ..?''
''അറിയിക്കാതെ ഒരു കാര്യം എങ്ങനെ അറിയാന്‍ പറ്റും...? ഭാര്യയ്ക്ക് ദിവ്യബോധനമിറങ്ങുന്നൊന്നുമില്ലല്ലോ..?''
''അതെന്തു ചോദ്യമാ..? അവള്‍ക്കുവേണ്ടി ഞാന്‍ പെടുന്ന കഷ്ടപ്പാടുകള്‍ കണ്ടാല്‍ അതു സ്നേഹമുള്ളതുകൊണ്ടാണെന്ന് അവള്‍ മനസിലാക്കേണ്ടതല്ലേ..''
''കഷ്ടപ്പാടുകള്‍ സഹിക്കുന്നത് സ്നേഹമുണ്ടെന്നതിനു തെളിവല്ല. അതു ചിലപ്പോള്‍ സഹതാപം കൊണ്ടാകാം. മനമില്ലാ മനസോടെയാകാം. പേരിനുവേണ്ടിയാകാം. മറ്റെന്തെങ്കിലും സ്വാര്‍ഥലാഭത്തിനുവേണ്ടിയാകാം. ഈ വക കാര്യങ്ങള്‍ക്കെല്ലാം ആളുകള്‍ മറ്റുള്ളവര്‍ക്കായി കഷ്ടപ്പെടാറുണ്ട്. നിങ്ങള്‍ സ്നേഹംകൊണ്ടാണ് അവള്‍ക്കുവേണ്ടി കഷ്ടപ്പെടുന്നതെന്ന് അവളെങ്ങനെ തിരിച്ചറിയും..?''''അപ്പോള്‍ ഞാനവളെ സ്നേഹിക്കുന്നില്ലെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്..''
''അങ്ങനെ പറയുന്നില്ല, പറഞ്ഞിട്ടുമില്ല. നിങ്ങള്‍ക്ക് അവളോട് സ്നേഹമുണ്ടാകാം. പക്ഷെ, അതു നിങ്ങള്‍ പുറത്തുകാണിക്കുന്നില്ല.. ഞാന്‍ ചോദിക്കട്ടെ, നിങ്ങള്‍ ഈ അടുത്തായി എന്നെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് അവളോട് തുറന്നു പറഞ്ഞിട്ടുണ്ടോ...?''
''ഇല്ല.''
''പുഞ്ചിരിയോടെ അവളുടെ കണ്ണിലേക്ക് കുറഞ്ഞ നിമിഷമെങ്കിലും നോക്കിയിരുന്നിട്ടുണ്ടോ..''
''ഇല്ല.''
''നിങ്ങള്‍ വീട്ടില്‍ കയറിവരുമ്പോള്‍ അവള്‍ക്ക് സ്നേഹചുംബനങ്ങള്‍ നല്‍കാറുണ്ടോ...''
''ഇല്ല.''
''അവളുടെ കൈ പിടിച്ച് നടക്കാറുണ്ടോ...''
''ഇല്ല''
''അവളുടെ നല്ല പ്രവര്‍ത്തികള്‍ക്ക് അഭിനന്ദനങ്ങള്‍ നല്‍കാറുണ്ടോ..?''
''ഇല്ല.''
''ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാറുണ്ടോ..?''
''ഇല്ല.''
''തമാശകള്‍ പങ്കുവയ്ക്കാറുണ്ടോ..?''
''ഇല്ല''
''ഇതൊന്നും ചെയ്യാത്ത നിങ്ങള്‍ അവളെ സ്നേഹിക്കുന്നുവെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഭാര്യയോട് ആത്മാര്‍ഥമായ സ്നേഹമുള്ളവന്‍ ചെയ്യുന്ന പ്രവൃത്തികളാണ് ഞാനീ ചോദിച്ചതെല്ലാം. നിങ്ങളുടെ സ്നേഹം ഉള്ളിലേയുള്ളൂ, പുറത്തില്ല. സ്നേഹം ഉള്ളിലിരുന്നാല്‍ നിങ്ങളോടുള്ള അവളുടെ സ്നേഹവും ഉള്ളില്‍ മാത്രമിരിക്കും; പുറത്തുകാണില്ല.''
''സ്നേഹം പുറത്തുകാണിക്കല്‍ എങ്ങനെയാണ്..?''
''അതു പറയാം. അതിനു മുന്‍പ് ഒരു ചോദ്യം; നിങ്ങള്‍ക്ക് ദേഷ്യമുണ്ടാകുമ്പോള്‍ എന്താണു സംഭവിക്കാറുള്ളത്..?''
''എന്റെ നെറ്റി ചുളിയും, മുഖം ചുവക്കും. പല്ലിറുമ്മും. ഉച്ചത്തില്‍ സംസാരിക്കും. ചിലപ്പോള്‍ അടിച്ചെന്നുമിരിക്കും..''
''ദേഷ്യം ഉള്ളില്‍ ഒളിപ്പിച്ച് പുറമെ ചിരിക്കുമോ..?''
''ഇല്ല.''
''അപ്പോള്‍ ദേഷ്യം വരുമ്പോള്‍ അതൊരിക്കലും ഉള്ളിലൊതുക്കില്ല; പുറത്തു പ്രകടിപ്പിക്കും. അതുതന്നെയാണ് സ്നേഹമുണ്ടാകുമ്പോഴും ചെയ്യേണ്ടത്. അത് ഉള്ളില്‍ ഒതുക്കിവയ്ക്കരുത്. പുറത്തു കാണിക്കണം. ദേഷ്യസമയത്ത് മുഖം ചുളിയുമെങ്കില്‍ സ്നേഹസമയത്ത് മുഖം വിടരണം, പ്രസന്നമാകണം. ദേഷ്യമുണ്ടാകുമ്പോള്‍ പല്ലിറുമ്മുകയും പിറുപിറുക്കുകയും ചെയ്യുമെങ്കില്‍ സ്നേഹമുണ്ടാകുമ്പോള്‍ ചുണ്ടില്‍ പുഞ്ചിരിയും സംസാരത്തില്‍ മാര്‍ദവവും വേണം. ദേഷ്യസമയത്ത് അടിക്കുമെങ്കില്‍ സ്നേഹസമയത്ത് മൃദുലസ്പര്‍ശം നല്‍കണം. ചുരുക്കത്തില്‍, അകത്തെ ദേഷ്യം പുറത്തു പ്രകടിപ്പിക്കുന്നപോലെ അകത്തെ സ്നേഹവും പുറത്തു പ്രകടിപ്പിക്കണം. അപ്പോഴേ നിങ്ങളുടെ ദാമ്പത്യജീവിതം സുഖകരമാവുകയുള്ളൂ.'' കൗണ്‍സിലര്‍ കാര്യം വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  12 days ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  12 days ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  12 days ago
No Image

ഷാർജ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി അപകടം; ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  12 days ago
No Image

കുഞ്ഞ് ആലിന് ആദരം; സപ്ലൈക്കോ പുറത്തിറക്കുന്ന ആലിന്‍ നോട്ടുബുക്കുകളുടെ പ്രകാശനം നാളെ 

Kerala
  •  13 days ago
No Image

കുന്നംകുളം കസ്റ്റഡി മർദ്ദനം: ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി; പ്രതികളായ പൊലിസുകാരെ പിരിച്ചുവിടണമെന്ന് ആവശ്യം

crime
  •  13 days ago
No Image

മസ്‌കത്ത് വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; തായ് പൗരനില്‍ നിന്ന് 5.4 കിലോ പിടികൂടി

oman
  •  13 days ago
No Image

ബംഗാളിലെ ബിജെപി മുന്നേറ്റം; ഇന്‍ഡ്യ മുന്നണി യോഗം വിളിച്ച് മമത 

Kerala
  •  13 days ago
No Image

20 ഓവറും ബാറ്റ് ചെയ്താൽ ഗെയ്‌ലിന്റെ റെക്കോർഡുകൾ പഴങ്കഥയാകും; ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് രാജസ്ഥാന്റെ കുട്ടിത്താരം

Cricket
  •  13 days ago
No Image

ഉദ്ഘാടനത്തിന് മുന്നോടിയായി ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ ജീവനക്കാരുടെ യൂണിഫോം പുറത്തിറക്കി

uae
  •  13 days ago