HOME
DETAILS

കൊറോണയെ പ്രതിരോധിക്കാന്‍ കൈ കഴുകണം; എന്നാല്‍ ശുദ്ധജലം ലഭിക്കാത്ത 220 കോടി ജനങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? ഇവര്‍ എന്തുചെയ്യണം?

  
backup
March 22, 2020 | 7:22 AM

washing-hands-is-key-to-containing-coronavirus-but-2-2-billion-people-lack-access-to-clean-water-2020

ലോകമെമ്പാടും ഇതുവരെ 200,000-ലധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. 9,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വികസിത രാജ്യങ്ങളില്‍ ഈ വൈറസ് നാശം വിതയ്ക്കുകയാണ്.

ആഗോള തെക്ക് - ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ വൈറസിന്റെ വ്യാപനം മന്ദഗതിയിലാണെങ്കിലും അടുത്ത ഏതാനും ആഴ്ചകള്‍ വളരെ നിര്‍ണ്ണായകമാണ്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം കൈ കഴുകുന്നത്, രോഗം പടരാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്. എന്നാല്‍ ശുദ്ധമായ വെള്ളമോ സാനിറ്റൈസര്‍ പോലെ ശുചീകരണ സൗകര്യമോ ലഭ്യമാകാത്ത 3 ബില്യണ്‍ ആളുകളെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?. ശുദ്ധജലം ലഭിക്കാതെ എങ്ങനെ കൈകഴുകാനും വൃത്തിയായി ഇരിക്കാനും സാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?

കൊറോണയെ നേരിടാന്‍, ഏറ്റവും കൂടുതല്‍ ജല സമ്മര്‍ദ്ദമുള്ള രാജ്യങ്ങള്‍ വരും ദിനങ്ങളില്‍ പോരാടുന്നത് നമ്മള്‍ കാണേണ്ടിവരും.

ഇന്ന് ലോക ജലദിനമാണ്. നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമായ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ എങ്ങനെ ഉറപ്പാക്കാനുമെന്ന് ലോക ജലദിനത്തോടനുബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കും.

ഭാഗ്യവശാല്‍ കുടിവെള്ളത്തില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ല. എന്നാല്‍ ശുദ്ധജലത്തിനാല്‍ വൈറസ് പടരാതിരിക്കാനും വൈറസിനെ അകറ്റിനിര്‍ത്താനും സാധിക്കും.

ആഗോളതലത്തില്‍ മൂന്നുപേരില്‍ ഒരാള്‍ക്ക് ശുദ്ധജല സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടും ലോകാരോഗ്യ സംഘടനയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടുമുള്ള 2.2 ബില്യണ്‍ ആളുകള്‍ക്ക് ശുദ്ധമായ വെള്ളം ലഭിക്കുന്നില്ല, മാത്രമല്ല 4.2 ബില്യണ്‍ ആളുകള്‍ക്ക് ശുചിത്വ സേവനങ്ങള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 3 ബില്യണ്‍ ആളുകള്‍ക്ക് അടിസ്ഥാനപരമായി കൈകഴുകാന്‍ പോലുമില്ല സൗകര്യങ്ങള്‍ ലഭ്യമല്ല.. ഇത്തരത്തിലുള്ള ആളുകള്‍ക്കിടയില്‍ കൊറോണ വൈറസ് ബാധിച്ചാല്‍ സ്ഥിതി അതീവഗുരുതരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

ഉപ-സഹാറന്‍ ആഫ്രിക്ക, മധ്യ, തെക്കേ ഏഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളത്.

അവരുടെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് കൈകഴുകാനുള്ള സൗകര്യങ്ങള്‍ പോലും ലഭ്യമല്ല. കൂടാതെ പത്തില്‍ എട്ടുപേര്‍ക്ക് ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല. അവരില്‍ പകുതിയോളം പേരും ലോകത്തിലെ ഏറ്റവും ദരിദ്രരും, കുറഞ്ഞ വികസിത രാജ്യങ്ങളില്‍ താമസിക്കുന്നവരുമാണ്.

ലോകത്തില്‍ പലര്‍ക്കും ശുദ്ധമായ ജലം ലഭ്യമാണ്. എന്നാല്‍ അവരില്‍ പലരും അടിസ്ഥാന ശുചിത്വകാര്യങ്ങളില്‍ പോലും ശ്രദ്ധ ചെലുത്തുന്നവരല്ല, എന്നാല്‍ ഇവിടെ, കുടിക്കാന്‍ ആവശ്യത്തിന് വെള്ളം ഇല്ലാതിരിക്കുമ്പോള്‍ കൈ കഴുകുക എന്നത് ഒരു ദ്വതീയ ആശങ്ക മാത്രമാണ്.

ലഭ്യമായ വെള്ളം എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ആളുകള്‍ കടുത്ത തീരുമാനമെടുക്കേണ്ട സമയം ഇപ്പോള്‍ തന്നെ അതിക്രമിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം 100 സീറ്റുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ 'കേരള യാത്ര' ഫെബ്രുവരിയിൽ

Kerala
  •  4 days ago
No Image

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടി;  മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി

Kerala
  •  4 days ago
No Image

സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്: കായംകുളം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്; ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാർ പാകിസ്ഥാന് ചോർത്തിക്കൊടുത്തത് അതീവ രഹസ്യങ്ങൾ 

National
  •  4 days ago
No Image

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ പിടിയിൽ; വധശ്രമത്തിന് കേസ്

Kerala
  •  4 days ago
No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  4 days ago
No Image

മൂന്നുമാസത്തിനകം ഒപ്പുവയ്ക്കും; ഇന്ത്യാ - ന്യൂസിലന്‍ഡ് വ്യാപാരകരാര്‍ ചര്‍ച്ച പൂര്‍ണം; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സീറോ നികുതി | India-New Zealand Free Trade Agreement

latest
  •  4 days ago
No Image

ഒരു മാസത്തിനകം ഹിന്ദി പഠിക്കണം, ഇല്ലെങ്കിൽ പുറത്ത്'; ആഫ്രിക്കൻ ഫുട്ബോൾ കോച്ചിനെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ

National
  •  4 days ago
No Image

ഇനി വീട് കൂടെപ്പോരും; ദുബൈയിൽ മേഖലയിലെ ആദ്യത്തെ ആർവി (RV) ടൂറിസം റൂട്ട് വരുന്നു

uae
  •  4 days ago
No Image

യൂറോപ്പിലേക്ക് പറക്കാൻ ഇനി എളുപ്പം; വാർസോയിലേക്ക് പുതിയ സർവീസുമായി എയർ അറേബ്യ

uae
  •  4 days ago