ദുരിതത്തിനൊടുവില്‍ ദാക്ഷായണിയമ്മ നാട്ടിലെത്തി
ദമാം : സഊദിയിലെ ദുരിതത്തെ തുടര്‍ന്ന് ആത്മഹത്യാശ്രമം നടത്തി ഗുരുതരമായി പരിക്കേറ്റ വീട്ടുവേലക്കാരി ഒടുവില്‍ ജന്മനാട്ടിലെത്തി. ചെന്നൈ തൊണ്ടയാര്‍ സ്വദേശിയായ ദാക്ഷായണിയമ്മയാണ് സഊദിയിലെ ദുരിത പൂര്‍ണ്ണമായ ജീവിതത്തില്‍ നിന്നും നാട്ടിലേക്ക് തിരിച്ചത്. സാമൂഹിക സംഘടനകളുടെ ശ്രമഫലമായാണ് പീഡനത്തിനു ഇരയായ തമിഴ്‌നാട് സ്വദേശിനിക്കു നാട്ടിലേക്ക് പോകാനുള്ള അവസരമൊരുങ്ങിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി വഴിയാണ് വീട്ടുജോലിക്കായി ദാക്ഷായണി ദമാമില്‍ എത്തിയത്. വിവാഹമോചിതയായ ഇവര്‍ തന്റെ എട്ടും അഞ്ചും വയസ്സുള്ള കുട്ടികള്‍ പട്ടിണിയില്‍ ആയതോടെയാണ് ജോലിക്കെത്തിയത്. കൂടാതെ പ്രായമുള്ള അച്ഛനമ്മമാരും ഒരു സഹോദരിയുമുള്ള കുടുംബത്തിന്റെ ഏക അത്താണിയുമായിരുന്നു ഇവര്‍. സ്വദേശിയുടെ വീട്ടിലെ മുഴുവന്‍ ജോലികള്‍ക്ക് പുറമേ അവരുടെ അഞ്ചു കുട്ടികളെ കൂടി പരിപാലിക്കലായിരുന്നു ദാക്ഷായനിയുടെ ജോലി. ഉറങ്ങാന്‍ പോലും അനുവദിക്കാത്ത രീതിയിലുള്ള കടുത്ത ജോലിയായിരുന്നുവെന്നു ദാക്ഷായണി പറയുന്നു.
ഇതിനിടയില്‍ ഇവിടെ നിന്നും രക്ഷപ്പെടാനായി ഇവര്‍ ഒളിച്ചോടുകയും ചെയ്തിരുന്നു. പോലീസ് പിടിയിലായ ഇവരെ ഒത്തു തീര്‍പ്പു നടത്തി വീണ്ടും സ്‌പോണ്‍സര്‍ വീട്ടിലേക്ക് കൊണ്ടു വന്നു. എന്നാല്‍ സ്‌പോണ്‍സറും ഭാര്യയും അഞ്ചു വര്‍ഷം കഴിയാതെ നാട്ടിലേക്ക് വിടുകയില്ല എന്നു ഭീഷണിപ്പെടുത്തുകയും വാക്കേറ്റം ഉണ്ടാവുകയും സ്‌പോണ്‍സറുടെ ഭാര്യ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. 16000 റിയാല്‍ ഏജന്റിന് മുടക്കിയാണ് ഇവിടെ കൊണ്ടു വന്നതെന്നും അതു കിട്ടാതെ നാട്ടിലേക്ക് വിടുകയില്ലെന്നും സ്‌പോണ്‍സര്‍ ഭീഷണി മുഴക്കി. ഗത്യന്തരമില്ലാതെ അവസാനം വീടിനു മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇതില്‍ ഇവരുടെ വാരിയെല്ലിനും നട്ടെല്ലിനും ക്ഷതം സംഭവിക്കുകയും ആശുപത്രിയിലാകുകയുമായിരുന്നു. അവസാനം സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടു നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കുകയായിരുന്നു.
നാട്ടിലെത്തിയ ഇവരെ നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നു വിദഗ്ദ ചികിത്സക്കായി ചെന്നൈയിലെ സ്‌റാന്‍ലി ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്രങ്ങളിലൂടെ ദാക്ഷായണിയുടെ വിവരമറിഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അവര്‍ക്ക് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതയാണ് വിവരം. മികച്ച ചികിത്സയും ഭക്ഷണവും ലഭ്യമാക്കാന്‍ ആരോഗ്യ മന്ത്രി വിജയ ഭാസ്‌കറിന് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക സഹായകമായ പത്തു ലക്ഷം രൂപ അര്‍ബന്‍ ഫിനാസ് കോര്‍പറേഷനില്‍ സ്ഥിര നിക്ഷേപമായി നിക്ഷേപിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പത്രകുറിപ്പിലൂടെ വ്യക്തമാക്കി. ഇതില്‍ നിന്നും പ്രതിമാസം 8,125 രൂപ ദാക്ഷായനിക്ക് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."