വൈറസിന്റെ ആയുസ് 14 മണിക്കൂര്‍ മാത്രമെന്ന് രജനീകാന്ത്; തെറ്റായ വിവരം നല്‍കിയ ട്വീറ്റ് അധികൃതര്‍ നീക്കം ചെയ്തു
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ജനത കര്‍ഫ്യൂ'വിനെ പിന്തുണച്ച നടനും രാഷ്ട്രീയക്കാരനുമായ രജനീകാന്തിന്റെ പോസ്റ്റില്‍ തെറ്റായ വിവരങ്ങളുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു.
കൊറോണ വൈറസ് ഇന്ത്യയില്‍ രണ്ടാം ഘട്ടത്തിലാണെന്ന് താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.
'മാര്‍ച്ച് 22 ന് പ്രധാനമന്ത്രി ജനത കര്‍ഫ്യൂ ആവശ്യപ്പെടുന്നതോടെ, രാജ്യത്ത് കൊറോണ വൈറസ് നിര്‍ണായകമായ മൂന്നാം ഘട്ട സാമൂഹ്യ വ്യാപനം ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. മൂന്നാം ഘട്ടം തടയുന്നതിന് രാജ്യവ്യാപകമായി സമാനമായ കര്‍ഫ്യൂ നടപ്പാക്കാന്‍ ഇറ്റലി ശ്രമിച്ചു, പക്ഷേ പൗരന്മാരുടെ പിന്തുണയുടെ അഭാവം കൊണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടു, ഇത് ആയിരങ്ങളുടെ ജീവന്‍ നഷ്ടമാകുന്നതിന് ഇടയാക്കിയെന്നും അദ്ദേഹം പറയുന്നു.
'ഇന്ത്യയില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. വീടിനകത്ത് തന്നെ തുടരുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തുകൊണ്ട് ജനതാ കര്‍ഫ്യൂവില്‍ പങ്കെടുക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. രാജ്യവ്യാപകമായി എല്ലാ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും നാളെ വൈകുന്നേരം 5 മണിക്ക് പ്രത്യേക പ്രാര്‍ഥനയും അഭിന്ദനവും അര്‍പ്പിക്കാമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.
താരത്തിന്റെ വാക്കുകള്‍ അശാസ്ത്രീയമാണെന്നും 14 മണിക്കൂര്‍ വീട്ടില്‍ താമസിക്കുന്നത് വൈറസിന്റെ വ്യാപനം തടയുകയും ചെയ്യുമെന്ന് പറയുന്നത് വിഡഢിത്തമാണെന്നും പലരും ചൂണ്ടിക്കാട്ടി. ഇതോടെയാണ് വീഡിയോ ട്വീറ്റര്‍ നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."