തുപ്പേട്ടന് സ്മാരകമായി ദേശമംഗലത്ത് കുട്ടികളുടെ വായനശാല
ദേശമംഗലം : ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ രജതജൂബിലി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്താകമാനം നടത്തുന്ന അക്ഷരദീപം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശമംഗലത്ത് തുറന്ന വായനശാല പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. ആര്‍. കെ. ജയപ്രകാശ് നിര്‍വഹിച്ചു. പൈങ്കുളം സ്‌കൂള്‍ സെന്ററിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് സമീപമാണ് ലൈബ്രറി.
അന്തരിച്ച നാടകാചാര്യന്‍ തുപ്പേട്ടന്റെ സ്മരണാര്‍ഥമാണ് ലൈബ്രറി. പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ വെട്ടത്ത് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ ,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ആര്‍ മാധവന്‍ , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ചന്ദ്രശേഖരന്‍, ചെറുതുരുത്തി സര്‍വിസ് സഹകരണബാങ്ക് പ്രസിഡന്റ് മുഹമ്മദ് ഷറഫുദീന്‍ , വായനശാല പ്രതിനിധികളായ നന്ദഗോപന്‍, എന്‍. എസ് ജെയിംസ്, കൊണ്ടോത്ത് സുശീലാദേവി ദേശമംഗലം ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ബിന്ദു ടീച്ചര്‍ , പൈങ്കുളംഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സാവിത്രി ടീച്ചര്‍, പി. ടി.എ പ്രസിഡന്റ് ജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."