HOME
DETAILS

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം പിരിഞ്ഞു

  
backup
March 24, 2020 | 5:04 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d-2

 

 

ന്യൂഡല്‍ഹി; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ധനബില്‍ ചര്‍ച്ച കൂടാതെ പാസാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ഏപ്രില്‍ മൂന്നുവരെ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് നേരത്തെ പിരിഞ്ഞത്. സഭ ഇന്ന് പിരിയാന്‍ സ്പീക്കര്‍ ഓംബിര്‍ല വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ധനബില്ലില്‍ 40 ഭേദഗതികള്‍ വരുത്തിയാണ് നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
ബില്‍ പാസാക്കും മുന്‍പ് കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക പാക്കേജ് സംബന്ധിച്ച് ധനകാര്യമന്ത്രി പ്രസ്താവന നടത്തണമെന്ന് കോണ്‍ഗ്രസിന്റെ ആദിര്‍ രഞ്ജന്‍ ചൗധരിയും ഡി.എം.കെയുടെ ടി.ആര്‍ ബാലുവും ആവശ്യപ്പെട്ടു.
ഇതിന്റെ പേരില്‍ ചെറിയൊരു ബഹളം നടന്നെങ്കിലും നിര്‍മലാ സീതാരാമന്‍ അതിന് മറുപടി നല്‍കിയില്ല. സഭ പിരിയുന്നതിന് തൊട്ടുമുന്‍പ് പ്രധാനമന്ത്രി ലോക്‌സഭയിലെത്തി. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ സേവനം അനുഷ്ഠിക്കുന്ന മെഡിക്കല്‍ മേഖലയിലുള്ളവര്‍ക്കും അവശ്യവസ്തുക്കളുടെ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഡോക്ടര്‍മാര്‍ക്കും എം.പിമാര്‍ എല്ലാവരും എഴുന്നേറ്റുനിന്ന് അഭിവാദ്യം അര്‍പ്പിച്ചു. തുടര്‍ന്ന് സഭ പിരിയുകയായിരുന്നു. രാജ്യസഭയും ധനബില്‍ പാസാക്കി പിരിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  2 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  2 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  2 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  2 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  2 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  2 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  2 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  2 days ago