HOME
DETAILS

ദേശീയ പൗരത്വ ഭേദഗതി ബില്‍: മേഘാലയയിലെ എന്‍.പി.പിയും എന്‍.ഡി.എ വിട്ടേക്കും

  
backup
February 06, 2019 | 7:04 PM

npp-to-leave-nda

 

ഷില്ലോങ്: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലിയുള്ള വിവാദം കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതിനിടയില്‍ മേഘാലയയില്‍ ഘടകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)യും എന്‍.ഡി.എ വിടാനൊരുങ്ങുന്നു.


കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് രൂക്ഷമായ എതിര്‍പ്പ് ഉയരുന്നത്. അസമില്‍ ഘടകക്ഷിയായ അസം ഗണപരിഷത്ത് എന്‍.ഡി.എ വിട്ട്, ബില്ലിനെതിരായി പ്രതിഷേധിക്കുന്ന പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നിരുന്നു.


ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 10 രാഷ്ട്രീയ പാര്‍ട്ടികള്‍ ബില്ലിനെതിരേ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇപ്പോഴിതാ മേഘാലയയിലെ സഖ്യസര്‍ക്കാരിലും പ്രതിഷേധം ഉയര്‍ന്നത് ബി.ജെ.പിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.


മേഘാലയ മുഖ്യമന്ത്രിയും എന്‍.പി.പി അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മയാണ് ഇന്നവെ മുന്നണി വിടുന്ന കാര്യം അറിയിച്ചത്. വിവാദമായ ബില്ലിനെതിരേ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ അനുയോജ്യമായ സമയത്ത് മുന്നണിയില്‍ നിന്ന് രാജിവയ്ക്കാന്‍ പാര്‍ട്ടി തയാറാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


രാജ്യസഭയിലും ബില്ലുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ എന്‍.ഡി.എയുമായുള്ള മുന്നണി ബന്ധത്തെക്കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്നും കോണ്‍റാഡ് സാങ്മ പറഞ്ഞു. ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് നിരവധി സംഘനകള്‍ ഇതിനകം തന്നെ രംഗത്തെത്തിയ സാഹചര്യത്തിലാണ് അനുയോജ്യമായ സമയത്ത് മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.


മേഘാലയക്കു പുറമെ മണിപ്പൂരിലും അരുണാചല്‍പ്രദേശിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയാണ് ഭരിക്കുന്നത്. എന്നിരുന്നാലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


കഴിഞ്ഞ ജനുവരി എട്ടിന് ബില്‍ ലോക്‌സഭയില്‍ പാസാക്കിയിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ മുസ്്‌ലിംകളല്ലാത്ത ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്.


രാജ്യസഭയില്‍ ബില്‍ കൊണ്ടുവരുമ്പോള്‍ അതിനെതിരേ വോട്ട് ചെയ്യുമെന്ന് സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനായി മറ്റുപല പാര്‍ട്ടികളുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ രണ്ട് പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്. അതിനിടയിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  5 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  5 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  5 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  5 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  5 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  5 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  5 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  5 days ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  5 days ago