വില്ലേജ് ഗ്രെയ്ന്‍ബാങ്ക് പദ്ധതിയുടെ മറവില്‍ വന്‍വെട്ടിപ്പെന്ന് ആരോപണം
പുല്‍പ്പള്ളി: ജനങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ വായ്പയായി നല്‍കുവാനുദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വില്ലേജ് ഗ്രെയ്ന്‍ബാങ്ക് പദ്ധതിയുടെ മറവില്‍ വന്‍വെട്ടിപ്പെന്ന് ആക്ഷേപം. പദ്ധതിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് സിവില്‍സപ്ലൈസ് വകുപ്പധികൃതര്‍ക്കുപോലും കാര്യമായ വിവരമില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് റേഷന്‍കടകള്‍ക്ക് നല്‍കിയ പദ്ധതി പ്രകാരമുള്ള അരി സംബന്ധിച്ച് പല റേഷന്‍കടകളിലും യാതൊരുവിധ രേഖകളുമില്ല. ഇങ്ങനെയൊരു ഭക്ഷ്യധാന്യ വായ്പാ പദ്ധതി നിലവിലുണ്ടെന്ന കാര്യം പോലും ആര്‍ക്കും അറിയത്തില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പദ്ധതിയുടെ ആരംഭം. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകള്‍ വഴി ആദിവാസികളടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വായ്പയായി നല്‍കുന്നതായിരുന്നു പദ്ധതി.
ജില്ലയില്‍ 60ഓളം റേഷന്‍കടകളായിരുന്നു ഇതിനായി തെരഞ്ഞെടുത്തത്. ഓരോ കടകളിലും 40 ക്വിന്റല്‍ വീതം അരിയായിരുന്നു സൂക്ഷിക്കുവാന്‍ നല്‍കിയത്. ഭക്ഷ്യക്ഷാമമുണ്ടാകുന്ന സമയത്ത് റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോഗ്രാം അരിവീതം വായ്പയായി നല്‍കും. പിന്നീട് റേഷന്‍ വാങ്ങുമ്പോള്‍ തവണകളായി അരി തിരിച്ച് റേഷന്‍കടകളില്‍ ഏല്‍പ്പിക്കണം. കാര്‍ഡ് ഉടമകള്‍, വാങ്ങുന്ന അതേ സാമ്പത്തിക വര്‍ഷം തന്നെ വാങ്ങിയ ഭക്ഷ്യധാന്യം തിരിച്ചു നല്‍കണമെന്നുമായിരുന്നു വ്യവസ്ഥ. പദ്ധതിക്കുള്ളിലെ കൃത്യതയില്ലായ്മ മുന്‍കൂട്ടി കണ്ട റേഷന്‍കട ഉടമകള്‍ ഈ പദ്ധതി തങ്ങളുടെ കടകളിലേക്കാക്കുന്നതിന് പിടിവലിയായിരുന്നു. എം.എല്‍.എമാരുടെ ശുപാര്‍ശവരെ കാര്യങ്ങള്‍ എത്തി. പദ്ധതി പ്രകാരം ലഭിച്ച ഭക്ഷ്യധാന്യങ്ങള്‍ ഒറ്റ ആഴ്ചകൊണ്ടുതന്നെ ആദിവാസികള്‍ക്ക് വിതരണം ചെയ്തതായി മിക്ക റേഷന്‍കടക്കാരും രേഖകളുണ്ടാക്കി. സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍, അരി വാങ്ങിയ ആദിവാസികള്‍ ആരും മടക്കിത്തന്നില്ലെന്ന രേഖകളുമുണ്ടാക്കി. ഇതോടെ ഈ ഫയല്‍ അവസാനിച്ചു.
അപൂര്‍വം ചില കടക്കാര്‍ ഈ അരി വര്‍ഷങ്ങളായി ഭൂതം പൊന്നു കാക്കുന്നതുപോലെ കടകളില്‍ കൃത്യമായി സൂക്ഷിക്കുന്നുമുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിയ പദ്ധതി സംബന്ധിച്ച് സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് ഇപ്പോള്‍ വ്യക്തമായ യാതൊരറിവുമില്ല. പദ്ധതിയുടെ കാലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോവുകയൊ, സര്‍വിസില്‍ നിന്ന് വിരമിക്കുകയൊ ചെയ്തു കഴിഞ്ഞു. പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങല്‍ വാങ്ങിയ ആദിവാസികളില്‍ പലരും കാലയവനികക്കു പിന്നില്‍ മറഞ്ഞു കഴിഞ്ഞു. റേഷന്‍കടകളിലെ രേഖകളിലുള്ള കാര്‍ഡ് ഉടമകള്‍ ഇവ യഥാര്‍ഥത്തില്‍ വാങ്ങിയൊ എന്നുപോലുമറിയാനുള്ള സാധ്യതപോലും തീരെയില്ല. യാതൊരു തത്വദീക്ഷയുമില്ലാതെ നടപ്പാക്കിയ ഒരു പദ്ധതി കുറച്ച് റേഷന്‍ കടക്കാര്‍ക്കും, ചില ഉദ്യോഗസ്ഥര്‍ക്കും ഗുണപ്രദമായെന്നല്ലാതെ പാവപ്പെട്ട ആദിവാസികളടക്കമുള്ള നിര്‍ധനര്‍ക്ക് യാതൊരുവിധ പ്രയോജനവുമുണ്ടാക്കിയില്ലെന്നതാണ് യാഥാര്‍ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."