HOME
DETAILS

നെല്‍പാടങ്ങളില്‍ ഇഞ്ചി കൃഷി; കര്‍ഷകരുടെ അന്തകരായി കീടനാശിനികള്‍

  
backup
June 19 2016 | 18:06 PM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%95

മലമ്പുഴ: ജില്ലയില്‍ നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങളെല്ലാം കൃഷിരീതികളിലെ പ്രതിസന്ധികളില്‍ മറ്റു കൃഷിരീതികളിലേക്ക് ചുവടുമാറുമ്പോള്‍ വിളകളില്‍ ഉപയോഗിക്കുന്നത് മാരകവിഷമുള്ള വളങ്ങളും കീടനാശിനികളും. നെല്‍പ്പാടങ്ങളടക്കം ഇഞ്ചിപ്പാടങ്ങളായപ്പോള്‍ ഇഞ്ചിക്കൃഷിയില്‍ കളകള്‍ കരിച്ചു കളയാനുപയോഗിക്കുന്ന റൗണ്ടപ്പ് എന്ന കീടനാശിനി വരുതലമുറകള്‍ക്ക് വന്‍ദുരന്തം വിതക്കുമെന്നുറപ്പ്.
എന്‍ഡോസള്‍ഫാനെക്കാളും മാരകമാണെന്ന് വിശേഷിപ്പിക്കുന്ന റൗണ്ടപ്പിന്റെ ഉപയോഗം വയലുകളില്‍ ജോലി ചെയ്യുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ കാന്‍സറടക്കമുള്ള രോഗത്തിന്റെ സാധ്യത അഞ്ചിരട്ടിയാണെന്നാണ് പഠനങ്ങള്‍. തമിഴ്‌നാട്ടിലെ പച്ചക്കറിത്തോട്ടങ്ങളിലെ വിഷത്തിനെതിരേ ബോധവല്‍ക്കരണവും നിയമനടപടികളുമെല്ലാം സ്വീകരിക്കുന്ന സര്‍ക്കാര്‍ ജില്ലയിലെ റൗണ്ടപ്പിന്റെ പ്രയോഗം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കര്‍ഷക മുന്നേറ്റമടക്കമുള്ള കര്‍ഷകരുടെ സംഘടനകള്‍ ആരോപിക്കുന്നു.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നെല്‍ക്കൃഷിയേക്കാളും ലാഭകരമായ ഇഞ്ചി കൃഷിയിലേക്ക് കര്‍ഷകര്‍ ചുവടുമാറിയിട്ട്. ചിറ്റൂര്‍, മുതലമട, കഞ്ചിക്കോട് തുടങ്ങിയ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് 250 ഹെക്ടറിലേറെ സ്ഥലത്ത് ഇപ്പോള്‍ ഇഞ്ചി കൃഷി നടത്തുന്നുണ്ട്. 2013 മുതല്‍ ഇഞ്ചിയുടെ വില സ്ഥിരത കൈവരിച്ചതാണ് നെല്‍കൃഷിയില്‍നിന്നും ചില മേഖലകള്‍ ഇഞ്ചി കൃഷിയിലേക്ക് പരിണമിക്കാന്‍ കാരണമായത്.
ഒരു വര്‍ഷത്തില്‍ രണ്ടു വിളകളുള്ള ഇഞ്ചിപ്പാടങ്ങള്‍ക്ക് വെള്ളം കുറവു മതിയെന്നതും ആകര്‍ഷകമാക്കുന്നു.
ഒരേക്കര്‍ സ്ഥലത്തുനിന്നും പ്രതിവര്‍ഷത്തില്‍ ഒരു ലക്ഷം രൂപവരെ ആദായമുള്ള ഇഞ്ചി കൃഷിയില്‍ വ്യാപകമായുപയോഗിക്കുന്നതാകട്ടെ രസവളങ്ങളും രാസകീടനാശിനികളും. ഇതില്‍ ഏറ്റവും മാരകമായ കീടനാശിനി റൗണ്ടപ്പാണെന്നിരിക്കെ ഇഞ്ചി കൃഷിക്കു പാടങ്ങള്‍ ഒരുക്കുന്ന ഇവിടങ്ങളിലെ പാടവരമ്പിലെ കളകള്‍ കരിക്കാന്‍ വേണ്ടിയാണ് റൗണ്ടപ്പ് കീടനാശിനി ഉപയോഗിക്കുന്നത്.
കളനാശിനിയായ റൗണ്ടപ്പ് കൃഷി ഒരുക്കുന്നതിനു മുമ്പും തൈകള്‍ പിടിച്ചു തുടങ്ങുമ്പോഴും പാടത്ത് സ്േ്രപ ചെയ്യുന്നു. 100 മി.ഗ്രാം റൗണ്ടപ്പ് ലയിപ്പിച്ച് പാടത്ത് സ്േ്രപ ചെയ്താല്‍ പാടത്തുള്ള കളയും പുല്ലുമെല്ലാം കരിയുമെന്ന് മാത്രമല്ല അടുത്ത രണ്ടു വര്‍ഷത്തേക്ക് പുല്ലുപോലും പാടത്ത് മുളക്കില്ലെന്നതാണ് കര്‍ഷകരില്‍ റൗണ്ടപ്പിന്റെ ഉപയോഗത്തിന് പ്രേരണയാകുന്നത്. ദിവസക്കൂലിക്ക് ആളുകളെ വെച്ച് കള പറിച്ചാല്‍ നാലു ദിവസമെടുത്ത് 10000 രൂപ ചെലവു വരുമ്പോള്‍ 200 രൂപയുടെ റൗണ്ടപ്പ് ഉപയോഗിച്ച് അര മണിക്കൂര്‍കൊണ്ട് കാര്യം നേടാനാകുന്നുവെന്നതാണ് നേട്ടം. എന്നാല്‍ സാമ്പത്തികലാഭത്തിനപ്പുറം ഈ കളനാശിനി തൊലിപ്പുറത്തും ആമാശയത്തിലും കരളിലും ശ്വാസകോശത്തിലും അര്‍ബുദത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നെന്ന കാര്യം കര്‍ഷകര്‍ അറിയുന്നില്ല.
1999ല്‍ ചിറ്റൂര്‍ താലൂക്കിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ കണക്കുകള്‍ പ്രകാരം 1740 അര്‍ബുദ ബാധിതരുണ്ടായിരുന്നിടത്ത് 15 വര്‍ഷം പിന്നിട്ടപ്പോള്‍ 5320ലെത്തി നില്‍ക്കുന്നത് മാരകകീടനാശിനിയുടെ ഉപയോഗത്തിന്റെ തെളിവാണ്. അര്‍ബുദരോഗ ബാധിതരില്‍ 60ശതമാനത്തിലേറെ കര്‍ഷകത്തൊഴിലാളികളാണെന്നതും പരിതാപകരമാണ്. എന്നാല്‍ ഇവരില്‍ മിക്കവരും ഇഞ്ചിപ്പാടങ്ങളില്‍ പണിചെയ്യുന്നവരാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൃഷി വകുപ്പുതന്നെയാണ് റൗണ്ടപ്പ് വിതരണം ചെയ്യുന്നതെന്നും ചില കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നുണ്ട്.
റൗണ്ടപ്പ് പ്രോ മാക്‌സ്, ഫാസ്റ്റ് ആക്ഷന്‍ റൗണ്ടപ്പ്, ലിക്വിഡ് കോണ്‍സന്‍ട്രേറ്റ് റൗണ്ടപ്പ്, എക്സ്റ്റന്‍ഡഡ് കണ്‍ട്രോള്‍ റൗണ്ടപ്പ് തുടങ്ങിയ പേരുകളിലാണ് ജില്ലയില്‍ റൗണ്ടപ്പ് കീടനാശിനി വില്‍പ്പന നടത്തുന്നത്. സമീപപ്രദേശങ്ങളിലുള്ള കുടിവെള്ള സ്രോതസുകളിലേക്കും ഇഞ്ചിപ്പാടങ്ങളിലുപയോഗിക്കുന്ന റൗണ്ടപ്പിന്റെ അംശങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്. മണ്ണില്‍ ലയിക്കാതെ കിടക്കുന്ന റൗണ്ടപ്പിന്റെ അവശിഷ്ടങ്ങള്‍ മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്നത് ജലസ്രോതസുകളെ വിഷലായനിയിലാഴ്ത്തുന്നു. ബോര്‍വെല്ലുകളില്‍നിന്നും ലഭിക്കുന്ന കഠിനജലത്തോടൊപ്പം കളനാശിനിയുടെ അവശിഷ്ടങ്ങള്‍ കൂടി ചേരുമ്പോള്‍ ഭീതിതമായ അവസ്ഥകളാണുണ്ടാകുന്നത്.
ജൈവകള നാശിനികളുടെ ഉപയോഗങ്ങള്‍ വര്‍ധിപ്പിക്കാന്‍ കൃഷി വകുപ്പ് തയാറാകാത്തിടത്തോളം റൗണ്ടപ്പ് പോലെയുള്ള മാരകവാഹിനിയായ കളനാശിനികള്‍ ഉപയോഗിക്കുന്നത് വ്യാപകമാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും അവകാശപ്പെടുന്നത്. വര്‍ധിച്ചുവരുന്ന കൂലിയും കളനാശനത്തിന് റൗണ്ടപ്പ് എളുപ്പവഴിയായി കാണുകയാണെങ്കിലും കര്‍ഷകരുടെ അന്തകരായി മാറുമെന്നതില്‍ സംശയമില്ല.
എന്‍ഡോസള്‍ഫാന്‍ മാതൃകയില്‍ റൗണ്ടപ്പ് ദുരന്തങ്ങള്‍ നെല്ലറയുടെ നാടായ പാലക്കാട്ടും ആവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. കണ്ണു തുറക്കേണ്ടവര്‍ കണ്ണടയ്ക്കുമ്പോള്‍ കാര്‍ഷികമേഖലയില്‍ വിയര്‍പ്പൊഴുക്കുന്നവര്‍ നാളെ നാടിന്റെ രോദനങ്ങളാകുമെന്നതാണ് മാരകകീടനാശിനികള്‍ നല്‍കുന്ന പാഠം.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago