HOME
DETAILS

പ്രതിമാസ നാടകാവതരണത്തിന് തുടക്കം

  
backup
March 09 2017 | 19:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b8-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%95%e0%b4%be%e0%b4%b5%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ പ്രതിമാസ നാടകാവതരണത്തിന് തുടക്കമായി. കേരള സംഗീത നാടക അക്കാദമി സ്ഥിരം നാടകാവതരണ വേദികളിലൊന്നായി ഗ്രാമികയെ തെരഞ്ഞെടുത്തതോടെയാണ് പ്രതിമാസ നാടകാവതരത്തിന് കളമൊരുങ്ങിയത്.
സംസ്ഥാന തലത്തിലും മേഖലാ തലത്തിലും അക്കാദമി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ അമേച്ച്യര്‍ നാടക മത്സരങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങളാണ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ഗ്രാമികയില്‍ അവതരിപ്പിക്കപ്പെടുക. സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യാര്‍ പുല്‍പ്പാട്ട് പ്രതിമാസ നാടകാവതരണം ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡന്റ് ഡോ.വടക്കേടത്ത് പത്മനാഭന്‍ അധ്യക്ഷനായി. ഗ്രാമത്തിലെ ആദ്യകാല നാടക പ്രവര്‍ത്തകരെ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ആദരിച്ചു.
1960 കളിലും 70 കളിലും നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും വേഷമിടുകയും ചെയ്ത പി.എം.അസീസ്, സുബു കുഴിക്കാട്ടുശ്ശേരി, എടയാറ്റൂര്‍ രാമകൃഷ്ണന്‍, പത്മനാഭന്‍ വടക്കേക്കര, മൂത്തേടത്ത് ജനാര്‍ദ്ധനന്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. മണ്‍മറഞ്ഞ 13 ആദ്യകാല നാടക പ്രവര്‍ത്തകരെ അനുസ്മരിച്ചു കൊണ്ടുള്ള സ്മൃതി ഫലകങ്ങള്‍ സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതിയംഗം അഡ്വ. വി.ഡി പ്രേംപ്രസാദില്‍ നിന്നും കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി. കെ.ആര്‍ ചന്ദ്രന്‍, എം.സുഗതന്‍, കെ.വി.ജോണി, എന്‍.ഐ.രാമന്‍കുട്ടി, ടി.ഐ ഗംഗാധരന്‍, കെ.കെ ഭാസ്‌കരന്‍, ഉണ്ണിത്താന്‍, എം.ആര്‍.ഗോപി, എ.എസ് സുരേന്ദ്രന്‍, കെ.എല്‍.റപ്പായി തുടങ്ങിയവരെയാണ് അനുസ്മരിച്ചത്. ഖാദര്‍ പട്ടേപ്പാടം, അഡ്വ.എം.എസ്.വിനയന്‍, അംബിക ശിവദാസന്‍, ഗ്രാമിക സെക്രട്ടറി പി.കെ കിട്ടന്‍, കെ.സി. ത്യാഗരാജ്, അജിത സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ചങ്ങനാശ്ശേരി അണിയറയുടെ മകളാണ് മറക്കരുത് എന്ന നാടകം അരങ്ങേറി. ഗ്രാമികയില്‍ ഈവര്‍ഷം ജനുവരിയില്‍ ദ്വൈവാര ചലചിത്ര പ്രദര്‍ശനം ആരംഭിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago