HOME
DETAILS

ഇവര്‍ വൈകല്യത്തെ വരകൊണ്ട് തോല്‍പ്പിച്ചവര്‍

  
backup
February 07, 2019 | 4:24 AM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%b0%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f

കോഴിക്കോട്: ജലഛായത്തില്‍ തുടിച്ചുനില്‍ക്കുന്ന ബേപ്പൂരിന്റെ സ്വന്തം സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍, പാറയുടെ മുകളിലിരുന്നു സൂര്യനെ നോക്കിനില്‍ക്കുന്ന കുട്ടി, മ്യൂറല്‍ പെയിന്റിങ്ങില്‍ വിരിഞ്ഞ പ്രേമഭാജനങ്ങള്‍ കൃഷ്ണനും രാധയും... ജീവിതത്തിന്റെ പോരായ്മകളെ കാന്‍വാസിലേക്കാവാഹിച്ച് വെളിച്ചം പകരുകയാണ് ഒരുകൂട്ടം ഭിന്നശേഷിക്കാര്‍. വിധി തോല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴും അവയ്ക്ക് തങ്ങളുടെ കഴിവുകള്‍കൊണ്ട് മറുപടി പറയുകയാണ് ഈ കലാകാരന്മാര്‍. സ്വന്തം ദുഃഖങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും കാന്‍വാസില്‍ നിറച്ച 14 ജില്ലകളിലെ 50 ഭിന്നശേഷി ചിത്രകാരന്മാര്‍. പരസ്പരം ഒരു പരിചയവുമില്ലാത്ത അവരുടെ ചിത്രങ്ങള്‍ ഒത്തുകൂടിയപ്പോള്‍ ജലഛായത്തിലും പെന്‍സില്‍ ഡ്രോയിങ്ങിലും ചര്‍ക്കോളിലും പിറവികൊണ്ടത് പരിമിതികളെ അതിജീവിച്ച 100 ചിത്രങ്ങള്‍.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഡ്രീം ഓഫ് അസ് കൂട്ടായ്മയും തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ കരിയര്‍ സെന്റര്‍ ഫോര്‍ ഡിസബിലിറ്റിയും ചേര്‍ന്നാണ് 'സ്വപ്നചിത്ര 2019' എന്ന പേരില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായുള്ള ഏറ്റവും വലിയ ചിത്രപ്രദര്‍ശനവും വില്‍പനയും ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്നത്.
ചിത്രരചനാ രംഗത്തു ശാസ്ത്രീയമായ പരീശീലനം സിദ്ധിച്ചവര്‍ക്കു മാത്രം സാധിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണു പലതും. ചിത്രങ്ങള്‍ക്ക് 1000 മുതല്‍ 7000 രൂപ വിലയാണു നിശ്ചയിച്ചിട്ടുള്ളത്. ഏറെ പ്രതിബന്ധങ്ങളെ മറികടന്ന സര്‍ഗശേഷി പ്രദര്‍ശിപ്പിക്കുന്ന കലാകാരന്മാരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യംകൂടി ഈ പ്രദര്‍ശനത്തിനുണ്ട്.
ചിത്രങ്ങളുടെ വില്‍പന നടത്തി കലാകാരന്മാര്‍ നിശ്ചയിച്ച തുക അവരെ തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയും സ്‌പെഷല്‍ സ്‌കൂള്‍ മുഖാന്തരവുമാണ് 700 പേരില്‍നിന്ന് നൂറുപേരെ തിരഞ്ഞെടുത്തത്. ഒന്‍പതു വയസുമുതല്‍ 50 വയസു വരെയുള്ളവര്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.
'സ്വപ്നചിത്ര' എന്ന പേരില്‍ സംഘം നടത്തുന്ന രണ്ടാമത്തെ പ്രദര്‍ശനമാണിത്. വൈകിട്ട് നാലിനു നടന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സബ് കലക്ടര്‍ ഡോ. ജി. ഹരികുമാര്‍ നിര്‍വഹിച്ചു.
സിനിമാ താരം മാമുക്കോയ, മിമിക്രി കലാക്കാരന്‍ അനില്‍ ബേബി, ഡോ. സണ്ണി ജോര്‍ജ്, ഡോ. എം. കെ ജയരാജ്, പ്രൊഫ. ടി. ശോഭീന്ദ്രന്‍, ഉമ്മില്‍ കുല്‍സ്, ടി.കെ റുഷ്ദ, കെ.എസ് സുഖ്‌ദേവ് സംസാരിച്ചു. പ്രദര്‍ശനം 10 വരെ തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

National
  •  4 days ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  4 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  4 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  4 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  4 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  4 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  4 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  4 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  4 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  4 days ago