നഗരസഭ 2018-19 സ്മാര്‍ട്ട് സിറ്റി പദ്ധതി രേഖ
തിരുവനന്തപുരം: നഗരസഭ 2018-19 സ്മാര്‍ട്ട് സിറ്റി പദ്ധതി രേഖ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കല്‍ പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ അജി ബഷീര്‍ നിര്‍വഹിച്ചു. ബീമാപള്ളി ഈസ്റ്റ് വാര്‍ഡ് കൗണ്‍സിലറായ സജീന ടീച്ചര്‍ അധ്യക്ഷയായി. ബീമാപള്ളി ജമാഅത്ത് പ്രസിഡന്റ് അഹമ്മദ് ഖനി ഹാജി സ്വാഗതം പറഞ്ഞു. വാര്‍ഡിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി. ഭവന രഹിതര്‍ക്ക് വാര്‍ഡില്‍ തന്നെ വീട് നിര്‍മിച്ചുകൊടുക്കുക, പ്രധാനപ്പെട്ട ആരോഗ്യമേഖലയ്ക്ക് ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം നിര്‍മിക്കുക, മത്സ്യതൊഴിലാളികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ മിനി ഫിഷ് ഹാര്‍ബര്‍ നിര്‍മിക്കുക, ബീമാപള്ളി ഈസ്റ്റ് വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ഈ പ്രദേശത്തെ ഡ്രൈനേജ് സംവിധാനം നടപ്പിലാക്കുക, മാലിന്യ നിര്‍മാര്‍ജനത്തിനായി വിവിധ സ്ഥലങ്ങളില്‍ എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിക്കുക, അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി പാര്‍ക്ക് നിര്‍മിക്കുക, കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ഒരു ലൈബ്രറി നിര്‍മിക്കുക, ബീമാപള്ളിയുടെ കിഴക്ക് ഭാഗത്തും സി.ബി.ഐ.യുടെ മുന്‍വശത്തും വെയിറ്റിങ് ഷെഡ് നിര്‍മിക്കുക. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, പി.എച്ച്.എം ഇക്ബാല്‍, ഇസ്മായില്‍, സൈഫുദ്ദീന്‍, അബ്ദുല്‍ റസാഖ്, ജലാലുദ്ദീന്‍, അബ്ദുല്‍ ഹക്കീം, കെ.എം. ബഷീര്‍, ബാദുഷ, ബദറുദ്ദീന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."