ന്യൂനപക്ഷങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പാലക്കാട്: സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് കേരള സ്റ്റേറ്റ് മൈനോരിറ്റീസ് ഡെവലപ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ വായ്പാ സഹായം നല്‍കും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച മലപ്പുറം, പാലക്കാട് ജില്ലകളിലെ മുസ്‌ലിം, ക്രിസ്റ്റന്‍, ജൈന, സിക്ക്, ബുദ്ധ, പാഴ്‌സി വിഭാഗക്കാര്‍ക്കാണ് അവസരം.
വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയുളളവര്‍ക്ക് ചെറുകിട സംരംഭങ്ങള്‍, സാങ്കേതികം, പരമ്പരാഗത കരകൗശലം, കൃഷി , ഗതാഗതം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ആരംഭിക്കുന്നതിനാണ് വായ്പ നല്‍കുക.
വായ്പ ലഭിക്കുന്നതിന് നാല് സെന്റ് വസ്തുവോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. ജാതി, വയസ്, വരുമാനം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതമുള്ള അപേക്ഷ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍-റീജനല്‍ ഓഫിസ്, രണ്ടാം നില, സുന്നി മഹല്‍ ബില്‍ഡിങ്, ബൈപ്പാസ് റോഡ്, പെരിന്തല്‍മണ്ണ, മലപ്പുറം- 679322 വിലാസത്തില്‍ നല്‍കണം. ഫോണ്‍: 04933-297017.അപേക്ഷാ ഫോം ksmdfc.orgþ-ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നേരിട്ടോ തപാല്‍ വഴിയോ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."