ഫെലോഷിപ്പോടെ അമേരിക്കയില്‍ ഉന്നതപഠനം
ഫെലോഷിപ്പോടെ അമേരിക്കയില്‍ ഉന്നതപഠനത്തിന് അവസരമൊരുക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ (യു.എസ് ഐ.ഇ.എഫ്) ഫുള്‍ബ്രൈറ്റ് നെഹ്‌റു ഫെലോഷിപിന് ഇപ്പോള്‍ അപേക്ഷിക്കാം.
ഉപരിപഠനം, ഗവേഷണം, പരിശീലനം, നൈപുണ്യവികസനം എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ഫെലോഷിപ്. ഫുള്‍ബ്രൈറ്റ് നെഹ്‌റു മാസ്റ്റേഴ്‌സ്, ഫുള്‍ ബ്രൈറ്റ് നെഹ്‌റു ഡോക്ടറല്‍ റിസര്‍ച്ച്, പോസ്റ്റ് ഡോക്ടറല്‍ തുടങ്ങിയ വിവിധ ഫെലോഷിപ്പുകളുണ്ട്.
ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹയര്‍ എഡ്യൂക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പബ്ലിക് ഹെല്‍ത്ത്, അര്‍ബന്‍ ആന്‍ഡ് റീജ്യനല്‍ പ്ലാനിങ്, വിമെന്‍ സ്റ്റഡീസ്ജന്‍ഡര്‍ സ്റ്റഡീസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍
ഫുള്‍ബ്രൈറ്റ് നെഹ്‌റു മാസ്റ്റേഴ്‌സ് ഫെലോഷിപ്പിന് ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി കുറഞ്ഞത് മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. യാത്രച്ചെലവ്, ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ്, ഇന്‍ഷുറന്‍സ് ആനുകൂല്യം എന്നിവ ലഭിക്കും. മെയ് 15 ആണ് അവസാന തിയതി.
ഫുള്‍ ബ്രൈറ്റ് നെഹ്‌റു ഡോക്ടറല്‍ റിസര്‍ച്ചിന് അഗ്രിക്കള്‍ച്ചര്‍ സയന്‍സ്, ആന്ത്രപോളജി, ബയോ എന്‍ജിനിയറിങ്, കാലാവസ്ഥാ പഠനം, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഊര്‍ജം, ഹിസ്റ്ററി, മെറ്റീരിയല്‍ സയന്‍സ്, ആര്‍ട്‌സ്, ഫിസിക്കല്‍ സയന്‍സ്, പബ്ലിക് ഹെല്‍ത്ത്, സോഷ്യോളജി, വിഷ്വല്‍ ആര്‍ട്‌സ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവയാണ് മേഖലകള്‍. സെപറ്റംബര്‍ ഒന്നിനുമുമ്പ് ഇവര്‍ പി.എച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്യണം. പി.ജി ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കണം. അപേക്ഷ ജൂലായ് 15നകം നല്‍കണം.
ഡോക്ടറല്‍ വിഷയങ്ങള്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് പരിഗണിക്കും. അക്കാദമിക് ആന്‍ഡ് പ്രൊഫഷണല്‍ എക്‌സലന്‍സിന് അധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഗവേഷണ ഗ്രാന്റായാണ് ഇത് നല്‍കുന്നത്. നാലു മാസമാണ് കാലയളവ്. ജൂലായ് 15 ആണ് അവസാന തിയതി. ഫുള്‍ബ്രൈറ്റ് നെഹ്‌റു ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് സെമിനാറിന് വിദ്യാഭ്യാസമേഖലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. അവസാന തിയതി ഒക്ടോബര്‍ 15 ആണ്. കൂടാതെ ഹൂബര്‍ട്ട് എച്ച്.എംഫ്രി ഫെലോഷിപ് പ്രോഗ്രാം, ഡിസ്റ്റിങ്ഷ്ഡ് അവാര്‍ഡ്‌സ് ഇന്‍ ടീച്ചിങ് ഫോര്‍ ഇന്റര്‍നാഷണല്‍ ടീച്ചേഴ്‌സ്, ടീച്ചിങ് എക്‌സലന്‍സ് ആന്‍ഡ് അച്ചീവ്‌മെന്റ് പ്രോഗ്രാം എന്നിവയും ഫുള്‍ ബ്രൈറ്റ് ഫെലോഷിപ് പ്രോഗ്രാമിലുണ്ട്.
അപേക്ഷകര്‍ക്ക് ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ മെന്ററിങ് പ്രോഗ്രാമുകള്‍ ഉണ്ടാകും.
വിവരങ്ങള്‍ക്കും അപേക്ഷയുടെ വിവിധ ഘട്ടങ്ങളും അറിയാന്‍ www.usie-f.org.in സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."