സമസ്ത നേതാക്കള്‍ക്ക് ജില്ലയില്‍ പ്രൗഢഗംഭീര സ്വീകരണം
പെരിങ്ങാല (കൊച്ചി): സമസ്തയുടെ മഹനീയ നേതൃത്വത്തിന് എറണാകുളം ജില്ലയില്‍ പ്രൗഢഗംഭീരമായ സ്വീകരണം. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ലാ സ്വാഗതസംഘം പെരിങ്ങാലയില്‍ സംഘടിപ്പിച്ച സമസ്ത നേതാക്കള്‍ക്കുള്ള സ്വീകരണവും അനുസ്മരണ പൊതുസമ്മേളനവും വന്ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. സമസ്തയുടെ പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങള്‍, സമസ്ത കേരള ഇസ്ലാമിക മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്ലിയാര്, സമസ്ത സെക്രട്ടറി പി.പി ഉമ്മര്‍ മുസ്ലിയാര് കൊയ്യോട് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
പെരിങ്ങാല അല്‍ബിര്‍റ് ഇസ്ലാമിക് പ്രീ സ്കൂളിന് സമീപം പ്രത്യേകം സജ്ജമാക്കിയ ശംസുല്‍ ഉലമാ നഗറില്‍ നടന്ന പൊതുസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ടി. അബ്ദുള്ള മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത എറണാകുളം ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ് മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത നേതാക്കളായിരുന്ന കുമരംപൂത്തൂര്‍ ഉസ്താദ് , കോട്ടുമല ബാപ്പു മുസ്ലിയാര് അനുസ്മരണ പ്രഭാഷണം സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹ്യിദ്ദീന് മൗലവി നിര്‍വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പി.പി ഉമ്മര്‍ മുസ് ലിയാര്‍ കൊയ്യോട്, സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത ഓര്‍ഗനൈസര്‍ പി.സി . ഉമര്‍മൗലവി വയനാട് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എം.എം ഷംസുദ്ദീന് ഫൈസി, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, കെ.കെ ഇബ്രാഹീം ഹാജി, എന്‍.കെ മുഹമ്മദ്ഫൈസി, സയ്യിദ് ശഫീഖ് തങ്ങള്‍ ഫൈസി,,ടി.എ.ബഷീര്‍ , എം.എം.അബൂബക്കര്‍ ഫൈസി, എ.എം.പരീത്, സമീല്‍ കളമശ്ശേരി, അബ്ദുസലാം ഹാജി , ഹുസൈന് ഹാജി, അബ്ദുല്‍ ഖാദിര്‍ ഹുദവി, ജാഫര്‍ വാഫി, അബ്ദുള്ള വാഫി എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്മാന് വി.കെ മുഹമ്മദ് ദാരിമി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.കെ മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി അല്‍ബിര്‍റ് സ്ക്കുളില് നടന്ന പണ്ഡിതസംഗമം സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുള്ള മുസ്ലിയാര് അധ്യക്ഷതവഹിച്ചു. പി.പി ഉമ്മര്‍ മുസ്ലിയാര് കൊയ്യോട് മുഖ്യപ്രഭാഷണം നടത്തി. എ.എം മുഹ്യിദ്ദീന് മൗലവി, എം.എം മോയിന്‍കുട്ടി മാസ്റ്റര്‍ , പി.സി ഉമര്‍ മൗലവി വയനാട്, ഇബ്രാഹീ ഫൈസി പൂവത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വി.കെ മുഹമ്മദ് ദാരിമി സ്വാഗതവും അഷറഫ് ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."