പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനം: വ്യോമസേനയ്ക്കായി 102.6 കോടി രൂപയുടെ ബില്ലുമായി കേന്ദ്രം
ന്യൂഡല്‍ഹി: പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനുവേണ്ടി വന്ന വ്യോമസേനയുടെ ചെലവായി 102.6 കോടി രൂപയുടെ ബില്ല് കേരളത്തിന് നല്‍കിയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ. എളമരം കരീം എം.പിയുടെ ചോദ്യത്തിന് മറുപടിയായി രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നേരത്തെ പ്രളയസമയത്ത് നല്‍കിയ അരിക്കും മണ്ണെണ്ണയ്ക്കും കേന്ദ്ര ഭക്ഷ്യമന്ത്രാലയം പറഞ്ഞ് ബില്‍ നല്‍കിയിരുന്നു. ഇതിനു പുറമേയാണ് വ്യോമസേനയുടെ ബില്ല് കൂടി നല്‍കിയിരിക്കുന്നത്.
കേന്ദ്ര ബജറ്റിലും കേരളത്തിന് വലിയ അവഗണനയായിരുന്നു. പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജുകളോ പണമോ മാറ്റിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനിടയിലാണ് കൂടെക്കൂടെ ബില്ലും കേരളത്തിന് അയക്കുന്നത്. ജീവന്‍ രക്ഷിച്ചതടക്കമുള്ള ചെലവിനത്തിലാണ് വ്യോമസേനയ്ക്ക് ഇത്രയും തുക കേരളം നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."