HOME
DETAILS
MAL
ഹൃദ്രോഗികള്‍ക്ക് ശസ്ത്രക്രിയാ ചിലവ് നല്‍കും
backup
March 09 2017 | 21:03 PM
കൊച്ചി: രണ്ടുവര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 ഹൃദ്രോഗികളുടെ ശസ്ത്രക്രിയയ്ക്കുള്ള ചെലവ് കേരള ഹാര്‍ട്ട് ഫൗണ്ടേഷന് നല്‍കുമെന്ന് പ്രസിഡന്റ് ഡോ. കുല്‍ദീപ് ചുള്ളിപ്പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .പദ്ധതിക്ക് പണം സ്വരൂപിക്കാന്‍ ഗാനഗന്ധര്വ്വന് യേശുദാസിന്റെ സംഗീതസന്ധ്യ ഏപ്രില്‍ 6ന് സംഘടിപ്പിക്കും. ശരാശരി 1.5 ലക്ഷം രൂപയാണ് ഒരുഹൃദയശസ്ത്രക്രിയയ്ക്ക് ചെലവ് കണക്കാക്കുന്നത്. ശസ്ത്രക്രിയയ്ക്ക് പിന്തുണ ആഗ്രഹിക്കുന്നവര്‍ ംംം.സലൃമഹമവലമൃളേീൗിറമശേീി.രീാ എന്ന വെബ്സൈറ്റ് വഴിയോ കേരളാ ഹാര്‍ട്ട് ഫൗണ്ടേഷന് ഓഫീസ് വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ലഭിച്ച അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്കായിരിക്കും സഹായം ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."