HOME
DETAILS

കൊവിഡ്-19: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് സ്വാഗതാര്‍ഹം;പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 270.60 ലക്ഷം അനുവദിച്ച് രാഹുല്‍ഗാന്ധി

  
backup
March 26 2020 | 11:03 AM

rahul-gandi-statement-in-corona-2020

ന്യൂഡല്‍ഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ശരിയായ ദിശയിലേക്കുള്ള ആദ്യ നടപടി എന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ലോക്ക് ഡൗണിന്റെ ആഘാതം സഹിച്ച് ജീവിച്ചു വരുന്ന കര്‍ഷകര്‍, ദിവസക്കൂലിക്കാര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, പ്രായമായവര്‍ എന്നിവരോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് 19നെതിരായ പോരാട്ടത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കത്തയച്ചതിന്പിന്നാലെയായിരുന്നു സാമ്പത്തിക സഹായ പാക്കേജിനെ സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയത്.

കൂടാതെ പ്രതിരോധ പ്രവര്‍ത്തനത്തിന് എം.പി ഫണ്ടില്‍ നിന്നും തുക അനുവദിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ വെന്റിലേറ്റര്‍, ഐ.സി.യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 270.60ലക്ഷം രൂപയാണ് അനുവദിച്ചത്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക്, കോഴിക്കോട് ജില്ലാ കലക്ടര്‍ ശ്രീറാംസാംബശിവ റാവു, വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള എന്നിവരുമായി ഫോണില്‍ സംസാരിച്ചിരുന്നു ഈ സമയത്താണ് ജില്ലകളിലെ പ്രതിരോധ സാമഗ്രികളുടെ ആവശ്യകതയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും, ഐ.സി.യു, വെന്റിലേറ്റര്‍, അനുബന്ധ ഉപകരണങ്ങളുടെ ആവശ്യകതയും എം.പി യുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ആദ്യഘട്ടമെന്നോണം 50 തെര്‍മല്‍ സ്‌കാനര്‍, ഇരുപതിനായിരം മാസ്‌ക്, ആയിരം ലിറ്റര്‍ സാനിറ്ററേസര്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ ഭരണ കൂടങ്ങള്‍ക്ക് കൈമാറിയിരുന്നു രണ്ടാം ഘട്ടമെന്നോണമാണ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ്, മഞ്ചേരി മെഡിക്കല്‍ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ വെന്റിലേറ്റര്‍, ഐ.സി.യു ക്രമീകരണം എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചത്‌.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago
No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  2 months ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  2 months ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  2 months ago
No Image

ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം

oman
  •  2 months ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

International
  •  2 months ago
No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  2 months ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago