HOME
DETAILS
MAL
റോഡിന്റെ അശാസ്ത്രീയ നിര്‍മാണം; വെള്ളക്കെട്ട് രൂക്ഷമാകുന്നു
backup
June 20 2016 | 01:06 AM
ആലുവ: കൊച്ചിന്‍ ബാങ്ക് എന്‍.എ.ഡി റോഡ് പുനര്‍നിര്‍മിച്ചപ്പോള്‍ കാന നിര്‍മിക്കാതിരുന്നത് വെള്ളക്കെട്ടിന് കാരണമായി.
അടിവാരം മുതല്‍ കോമ്പാറ ജംങ്ഷന്‍ വരെ കാന നിര്‍മിക്കാതിരുന്നതാണ് വെള്ളക്കെട്ടിന് കാരണമായത്. മഴപെയ്യുമ്പോള്‍ തന്നെ വെള്ളം റോഡിന്റെ ഇരുവശങ്ങളില്‍ നിന്ന് ഒഴുകിയെത്തി ഈ ഭാഗത്ത് കെട്ടിക്കിടക്കുകയാണ്.
ഇതുമൂലം ഇതിലൂടെ വഴിയാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷവും റോഡിലൂടെ വാഹനങ്ങളുടെ അമിതവേഗതയും അപകടത്തിന് കാരണമാകുന്നു.
റോഡ് വളവില്‍ താമസിക്കുന്ന തൊപ്പുകടവില്‍ ചീരുവിന്റെ വീട്ടില്‍ വെള്ളം കേറുന്നത് പതിവാണ്. നാട്ടുകാര്‍ പി.ഡബ്ല്യു.ഡി. അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."