HOME
DETAILS

രഞ്ജി വിദര്‍ഭയ്ക്ക് കിരീടം

  
backup
February 07 2019 | 20:02 PM

%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80

 


മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സൗരാഷ്ട്രയെ തകര്‍ത്ത് വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി. 78 റണ്‍സിനാണ് വിദര്‍ഭയുടെ ജയം.
രണ്ടാം ഇന്നിങ്‌സില്‍ 206 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്ര 127 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റെടുത്ത ആദിത്യ സര്‍വതെയുടെ പ്രകടനമാണ് സൗരാഷ്ട്രയെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തത്. രണ്ട് ഇന്നിങ്‌സുകളിലുമായി ആദിത്യ 11 വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സെടുത്ത് ബാറ്റിങ്ങിലും തിളങ്ങിയ ആദിത്യ കളിയിലെ താരമായി. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 312 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര 307 റണ്‍സിന് എല്ലാവരും പുറത്തായി. നേരിയ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിദര്‍ഭ 200 റണ്‍സെടുത്ത് 206 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മുന്നില്‍വച്ചെങ്കിലും ബാറ്റിങ്ങിലെ തിരിച്ചടി സൗരാഷ്ട്രക്ക് വിനയായി. വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്രക്കായി വിശ്വരാജ് ജഡേജ 52 റണ്‍സെടുത്തു. ധര്‍മേന്ദ്ര സിന്‍ഹ് ജഡേജ (17), എസ്.എസ് പട്ടേല്‍ (12), കമലേഷ് മക്‌വാന (14) എന്നിവര്‍ മാത്രമാണ് സൗരാഷ്ട്ര നിരയില്‍ മറ്റു രണ്ടക്കം കടന്നവര്‍. മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് തിളങ്ങാനായില്ല. അന്താരാഷ്ട്ര താരം ചേതേശ്വര്‍ പൂജാര രണ്ട് ഇന്നിങ്‌സിലും പരാജയമായി. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സെടുത്ത താരം രണ്ടാം ഇന്നിങ്‌സില്‍ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. നേരത്തേ രണ്ടാം ഇന്നിങ്‌സില്‍ ഗണേഷ് സതീഷ് (35), മോഹിത് കാലെ (38), ആദിത്യ സര്‍വതെ (49) എന്നിവരുടെ ഇന്നിങ്‌സാണ് വിദര്‍ഭയെ 200ലെത്തിച്ചത്. വസീം ജാഫര്‍ 11 റണ്‍സെടുത്ത് മടങ്ങി. വിദര്‍ഭയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വസീം 10 രഞ്ജി ട്രോഫി നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago