ആര്‍.എസ്.എസും ഐ.എസും വിശ്വാസികളുടെ ശത്രുക്കള്‍: ഇ.പി ജയരാജന്‍
തിരുവനന്തപുരം: മതങ്ങളുടെയും മതവിശ്വാസകളുടെയും പൊതുശത്രുക്കളാണ് ആര്‍.എസ്.എസും ഐ.എസുമെന്നു സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ പറഞ്ഞു. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമവും രാജ്യരക്ഷാ സായാഹ്നവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്.സി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ടി.എ റഹീം അധ്യക്ഷനായി. 2016ലെ മികച്ച ഫാസിസ്റ്റ് വിരുദ്ധ പോരാളിക്കുള്ള എന്‍.എസ്.സി സംസ്ഥാന കമ്മിറ്റി അവാര്‍ഡ് ചലച്ചിത്ര സംവിധായകന്‍ കമലില്‍ നിന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഏറ്റുവാങ്ങി.
എം.വി ജയരാജന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം. വിജയകുമാര്‍, എം.എല്‍.എമാരായ എ.എം ഷംസീര്‍, ടി.വി രാജേഷ്, പി.വി അന്‍വര്‍, കാരാട്ട് റസാഖ്, സി.പി.എം നേതാക്കളായ ഒ.കെ വാസുമാസ്റ്റര്‍, സുധീഷ്, മിന്നി, വിപ്ലവ ഗായിക മേദിനി ടീച്ചര്‍, എന്‍.എസ്.സി സംസ്ഥാന നേതാക്കളായ എം.എ ജലീല്‍ പുനലൂര്‍, ഒ.പി.ഐ കോയ, ആര്‍.പി റഷീദ് മാസ്റ്റര്‍, തമ്പാനൂര്‍ മോഹനന്‍, ഇ.സി മുഹമ്മദ്, ഒ.പി റഷീദ്, ഷബീര്‍ തൊളിക്കുഴി, സി.കെ ഭാര്‍ഗവന്‍ നാടാര്‍, സി. പോക്കര്‍ മാസ്റ്റര്‍, ജേക്കബ് വെളുത്താന്‍, ബി. ആനന്ദന്‍കുട്ടി, ഗഫൂര്‍ കൂടത്തായി, കരീം പുതുപ്പാടി, സജീര്‍ കല്ലമ്പലം എന്നിവര്‍ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."