HOME
DETAILS

പുനരാവിഷ്‌കൃത വിള ഇന്‍ഷുറന്‍സ് പദ്ധതി: കൃഷിനശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല

  
backup
May 01 2018 | 07:05 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%b3-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%81

 

 

മാനന്തവാടി: കൃഷി വ്യാപനത്തിന് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമ്പോഴും വിവിധ കാരണങ്ങളാല്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഇനിയും നഷ്ട പരിഹാരം ലഭിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പുനരാവിഷ്‌കൃത വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഇന്‍ഷുര്‍ ചെയത് ശേഷം ജില്ലയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കാണ് മാസങ്ങള്‍ പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്തത്.
നെല്‍കൃഷിക്ക് വരള്‍ച്ച, വെള്ളപ്പൊക്കം, വന്യജീവി ആക്രമണം എന്നിവക്ക് പുറമെ ജില്ലയില്‍ കീടബാധയേറ്റ് കൃഷി ഓഫിസില്‍ അറിയിച്ച് പ്രതിരോധ നടപടികള്‍ കൈക്കൊണ്ട ശേഷം നാശമുണ്ടായാലും നഷ്ടപരിഹാരം ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതനുസരിച്ച് വ്യക്തിഗത കൃഷിയുള്‍പ്പെടെ ഇന്‍ഷുര്‍ ചെയ്തിരുന്നു. വെള്ളമുണ്ട കഷിഭവന് കീഴിലുള്ള കൊമ്മയാട് പാടശേഖരത്തില്‍ മഹാമായ വിത്തുപയോഗിച്ച് കൃഷിയിറക്കിയ പത്തേക്കറോളം നെല്‍കൃഷി സെപ്തംബര്‍ അവസാനത്തോടെ നശിക്കുകയും നവംബര്‍ ആദ്യം തന്നെ ഇന്‍ഷുറന്‍സിനുള്ള അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. മുണ്ടങ്ങാട്ടില്‍ ദേവസ്യ, റോയ്, കാവുംപുറത്ത് സണ്ണി, വില്‍സ് മടത്തിക്കുന്നേല്‍, തോമസ് കൊച്ചുനിരവത്, ബേബി, ജോസ്‌കൊല്ലിയില്‍, ജോസ് എടക്കുളത് തുടങ്ങി പത്ത്‌പേരാണ് ഓരോ ഏക്കര്‍ വീതം പാടശേഖരത്തിന് കീഴില്‍ കൃഷി ചെയ്തത്.
കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ആറ് മാസമായിട്ടും നഷ്ടപരിഹാര തുക ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
ജില്ലയിലെ മറ്റുപ്രദേശങ്ങളിലെ കര്‍ഷകരുടെയും അവസ്ഥ ഇത് തന്നെയാണ്.
നെല്‍കൃഷിക്ക് നേരത്തെ ഒരു ഹെക്ടറിന് 100 രൂപാ പ്രീമിയം അടച്ചാല്‍ നഷ്ടപരിഹാരമായി ലഭിച്ചിരുന്നത് 15000 രൂപയായിരുന്നു. പുതുക്കിയ പദ്ധതി പ്രകാരം പ്രീമിയം ഹെക്ടറിന് 250 രൂപയും നഷ്ടപരിഹാരം 35,000 രൂപയുമാക്കി ഉയര്‍ത്തിയിരുന്നു.
50,000 രൂപക്ക് മുകളിലുള്ള നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യുന്നത് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറാണ്. കര്‍ഷകര്‍ നല്‍കുന്ന വിഹിതത്തിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിഹിതവും സഹകരണ ബാങ്കിലെ ഫണ്ട് നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശയും ചേര്‍ത്താണ് വിള നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. വാഴ കൃഷിക്ക് താരതമ്യേന മികച്ച നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ നെല്‍കര്‍ഷകര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ കണക്കാക്കിയതെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.
എന്നാല്‍ ഈ തുക പോലും കൃത്യമായി ലഭിക്കാതെ വന്നതോടെയാണ് നെല്‍കര്‍ഷകരെ കൃഷിയിറക്കാന്‍ വാങ്ങിയ വായ്പകള്‍ തിരിച്ചടക്കാനാവാതെ കടക്കെണിയിലാക്കുന്നത്.
നിലവില്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കി അക്കൗണ്ടില്‍ പണം വരുന്നതും കാത്തിരിക്കുകയാണ് കര്‍ഷകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago