ആല്‍ത്തറ ജനകീയ കുടിവെള്ള പദ്ധതി ഇനി നാടിനു സ്വന്തം
പെരുമ്പിലാവ് : ആല്‍ത്തറ ജനകീയ കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു. ആശാരിമുക്ക് നിവാസികള്‍ക്കു ഇനി കുടിവെള്ളം തല ചുമടായി കൊണ്ടുവരേണ്ടതില്ല. പണം കൊടുത്തു വാങ്ങേണ്ടതുമില്ല. പകരം ഇനി ഇരുപതോളം കുടുംബങ്ങളുടെ വീട്ടുമുറ്റത്തു സ്ഥാപിച്ച വാട്ടര്‍ ടാപ്പിലൂടെ പ്രദേശത്തെ വീട്ടുകാര്‍ക്കു കുടിവെള്ളം വീട്ടുപടിക്കലെത്തും.
വര്‍ഷങ്ങളായി കുടിവെള്ളം കിട്ടാക്കനിയായ പ്രദേശമാണു പെരുമ്പിലാവ് ആല്‍ത്തറ ആശാരിമുക്ക് എന്ന പ്രദേശം.
കൂലി തൊഴിലാളികളായ നിര്‍ധന കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന ഇവിടെ വൈകിട്ടു കൂലിതൊഴില്‍ ചെയ്തു വീട്ടിലെത്തുന്ന വീട്ടമ്മമാര്‍ക്കു കിലോമീറ്ററുകള്‍ക്കകലെയുള്ള കിണറ്റില്‍ നിന്നും വെള്ളം തല ചുമടായി കൊണ്ടുവരല്‍ വളരെ പ്രയാസകരമായിരുന്നു.
ഇതിനു പരിഹാരമെന്നോണം കുടിവെള്ള പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം വാര്‍ഡംഗം നിഷ അരേകത്തിന്റെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്തു കമ്മിറ്റിക്കു അപേക്ഷ നല്‍കുകയായിരുന്നു.
തുടര്‍ന്നു പാര്‍ട്ടി നേതാക്കള്‍ പ്രദേശം സന്ദര്‍ശിച്ചു പദ്ധതിക്കു അനുമതി നല്‍കുകയായിരുന്നു. ഉയര്‍ന്ന പ്രദേശമായതിനാല്‍ കുഴല്‍ കിണര്‍ നിര്‍മിച്ചു ഒന്നര എച്ച്.പി മോട്ടോറും പമ്പ് സെറ്റും മൂവ്വായിരം ലിറ്റര്‍ ടാങ്കും സ്ഥാപിച്ചാണു പദ്ധതി ആരംഭിക്കുന്നത്. രണ്ടു ലക്ഷത്തോളം രൂപയാണു പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങള്‍ക്കു പ്രയോജനപ്പെടുന്ന പദ്ധതിക്കായി ഒരു ജനകീയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
പദ്ധതി കണ്‍വീനര്‍ വേണു മേനോത്താണു പദ്ധതിക്കായുള്ള സ്ഥലം സൗജന്യമായി അനുവദിച്ചു തന്നത്. പദ്ധതിയുടെ സമര്‍പ്പണം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി പ്രസിഡന്റ്എം.കെ അസ്‌ലം വാര്‍ഡംഗം നിഷ അരേകത്തിനു ഒരു കുടം വെള്ളം നല്‍കി ഉദ്്ഘാടനം നിര്‍വ്വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് എം.എ കമറുദീന്‍ അധ്യക്ഷനായി.
കടവല്ലൂര്‍ പഞ്ചായത്തംഗം നിഷ അരേകത്ത് മുഖ്യാതിഥിയായി .
പദ്ധതി കണ്‍വീനര്‍ ഫൈസല്‍ കാഞ്ഞിരപ്പിള്ളി, പി.എ ബദറുദീന്‍, സി.എം ഷെരീഫ് , ടി.വി യൂസഫ്, നിഷ അരേകത്ത്, വേണു മേനോത്ത്, മൊയ്തീന്‍ ബാവ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."