ഷഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിക്കല്‍ പരാതിയുമായി സമരക്കാര്‍
ന്യൂഡല്‍ഹി: സമരപന്തല്‍ പൊളിച്ചുനീക്കിയ ഡല്‍ഹി പൊലിസ് നടപടിക്കെതിരേ പരാതിയുമായി ഷഹീന്‍ ബാഗ് സമരക്കാര്‍. പന്തല്‍ പൊളിച്ചു നീക്കിയത് ഡല്‍ഹി പോലിസിന്റെ പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിക്കാണ് ഷഹീന്‍ ബാഗ് സമരക്കാര്‍ പരാതി നല്‍കിയിരിക്കുന്നത്. കൊവിഡ് വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ ചൊവ്വാഴ്ച രാവിലെയാണ് ഷഹീന്‍ ബാഗ് സമരപ്പന്തല്‍ പൊലിസ് പൊളിച്ചു നീക്കിയത്. കൊവിഡ് വൈറസ് പ്രോട്ടോക്കോള്‍ പാലിച്ച് സമരം തുടര്‍ന്നിരുന്നവരെ സമരപ്പന്തലില്‍ നിന്ന് നീക്കിയ ശേഷമായിരുന്നു പന്തല്‍ പൊളിച്ചത്.
കൊവിഡ് ബാധയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും പാലിച്ചാണ് തങ്ങള്‍ സമരം നയിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നു. ആള്‍ക്കൂട്ടമൊഴിവാക്കി അഞ്ചു സ്ത്രീകള്‍ അകലം വിട്ടിരുന്ന് പ്രതീകാത്മക സമരം നയിക്കുകയാണ് ചെയ്തിരുന്നത്. പന്തല്‍ പൊളിക്കാന്‍ പൊലിസുകാരല്ലാത്ത ചിലരെയും കൂട്ടിയാണ് എത്തിയത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണം. പൊലിസ് കുറച്ചു കാലമായി സമരക്കാരെ ഒഴിപ്പിക്കാന്‍ പോംവഴികള്‍ തേടുകയായിരുന്നു. തങ്ങളുടെ സമരം ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് സുപ്രിം കോടതി അംഗീകരിച്ചിട്ടുള്ളതാണ്.
ഷഹീന്‍ ബാഗ് സമരം സംബന്ധിച്ച കേസ് സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുയാണ്. അതിനാല്‍ അത് പൊളിച്ചു നീക്കിയത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ കടന്നു കയറുന്നതിന് തുല്യമാണ്. പൗരത്വനിയമ ഭേദഗതി, പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയവയെക്കെതിരായ തങ്ങളുടെ സമരം ഒരുപാട് മുന്നോട്ടുപോയി. പൗരത്വനിയമ ഭേദഗതിക്കെതിരേ തുടക്കത്തില്‍ നാലു സംസ്ഥാനങ്ങളാണ് പ്രമേയം പാസാക്കിയതെങ്കില്‍ ഇപ്പോഴത് 11 ആയി ഉയര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, അഭിഭാഷക അര്‍ച്ചനാ രാമചന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയെയാണ് സുപ്രിം കോടതി മധ്യസ്ഥരായി നിയമിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."