ടീസ്റ്റയ്ക്കും ജാവേദിനും മുന്‍കൂര്‍ ജാമ്യം
അഹമദാബാദ്: സാമൂഹിക പ്രവര്‍ത്തകരായ ടീസ്റ്റ സെതല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനും ഗുജറാത്ത് ഹൈക്കോടതിയില്‍നിന്ന് ആശ്വാസവിധി. 1.4 കോടി രൂപയുടെ സഹായ തിരിമറി കേസില്‍ ഇരുവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജെ.ബി പാര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോഴെല്ലാം അന്വേഷണ സംഘത്തിനുമുന്‍പാകെ ഹാജരാകണമെന്നും ഇരുവരോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന് ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടാമെന്നും പാര്‍ദിവാല വ്യക്തമാക്കി.
ഗുജറാത്ത് കലാപ കേസിലെ ഇരകള്‍ക്കുവേണ്ടിയുള്ള നിയമപോരാട്ടം നയിക്കുന്ന സാമൂഹിക പ്രവര്‍ത്തകരാണ് ടീസ്റ്റയും ജാവേദും. ഇരുവരുടെയും നേതൃത്വത്തിലുള്ള എന്‍.ജി.ഒയായ സബ്രങ് ട്രസ്റ്റിനു ലഭിച്ച വിദേശസഹായം വകമാറ്റി ചെലവഴിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."