ഇരിക്കൂറില്‍ കുന്നിടിച്ച് കരിങ്കല്‍ ഖനനം: റവന്യൂ അധികൃതര്‍ തടഞ്ഞു
ഇരിക്കൂര്‍: ഇരിട്ടി -തളിപറമ്പ് സംസ്ഥാന പാതയരികില്‍ ഇരിക്കൂര്‍ പാലത്തിനും മാമാനിക്കുന്ന് ദേവി ക്ഷേത്രത്തിനുമിടയില്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വന്‍ തോതില്‍ അനധികൃതമായി കരിങ്കല്‍ ഖനനം നടത്തുന്നത് വില്ലേജ് അധികൃതര്‍ ഇടപ്പെട്ടു നിര്‍ത്തിവയ്പ്പിച്ചു.
പള്ളിപ്പാത്ത് ഹാജറയുടെ പേരിലുള്ള സ്ഥലത്തു നിന്നാണ് അനധികൃത കരിങ്കല്‍ ഖനനം നടന്നത്. 35 അടിയിലധികം ഉയരമുള്ള കുന്ന് ഇടിച്ച ശേഷമാണ് കരിങ്കല്‍ ഖനനം നടക്കുന്നത്.ഇതിന് സമീപത്ത് നിന്ന് മൂന്ന് വര്‍ഷം മുന്‍പ് കുന്നിടിഞ്ഞ് സംസ്ഥാന പാതയിലേക്കും സമീപ ഖബര്‍സ്ഥാനിലേക്കും മണ്ണിടിഞ്ഞ് വീണ് ഏതാനും കാല്‍നടയാത്രക്കാര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരുന്നു.
അന്ന് അപകടത്തില്‍ തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് വി.സി.ഷഹദര്‍ഷയുടെ പരാതിയെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി ഖനനം നിര്‍ത്തിവയ്പ്പിച്ചത്. കുന്നിടിക്കലും കരിങ്കല്‍ ഖനനവും ദുരന്തത്തിനു കാരണമാകുമെന്ന പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."