പുഴയില്‍ നായ്ക്കളുടെ ജഡം: കുടിവെള്ള വിതരണം തടസപ്പെടും
പനമരം: ചെറുപുഴയില്‍ പുഴയില്‍ നിന്ന് കുടിവെള്ള പദ്ധതികള്‍ക്കായുള്ള പമ്പിങ് താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ചെറുപുഴയില്‍ പാലത്തിന് 50 മീറ്റര്‍ അകലെ നായ്ക്കളുടെ അഴുകിയ ജഡങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15ഓളം നായ്ക്കളുടെ ജഡങ്ങളാണ് പുഴയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലുണ്ടായിരുന്ന ജഡങ്ങള്‍ കാരണം വെള്ളം മലിനമാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
പൂതാടി പഞ്ചായത്തിലെ നെയ്കുപ്പ, അമ്മാനി, കണിയാമ്പറ്റ പഞ്ചായത്തിലെ നെല്ലിയമ്പം, കാവടം തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ചെറുപുഴയില്‍ നിന്നും കുടിവെള്ളം പമ്പു ചെയ്യുന്നത്. പമ്പിങ് നിര്‍ത്തുന്നത് ഈ പ്രദേശങ്ങളിലുള്ള കിടിവെള്ള വിതരണം തടസ്സപ്പെടുത്തും.
അതേസമയം, നായ്ക്കളെ വിഷം കൊടുത്തു കൊന്ന് പുഴയില്‍ തള്ളിയതാണെന്ന സംശയമുയരുന്നുണ്ട്. വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."