സി.ഐ.ടി.യു മെയ് ദിന സംസ്ഥാന കായിക മേളക്ക് തുടക്കമായി
കൊല്ലം: സി.ഐ.ടി.യു മെയ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന കായിക മേളക്ക് കൊല്ലത്തു തുടക്കമായി. കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ.കെ ഹേമലത മേള ഉദ്ഘാടനം ചെയ്തു. 12 ജില്ലകളില്‍നിന്നായി ആയിരത്തോളം കായിക താരങ്ങള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. മാര്‍ച്ച്പാസ്റ്റിലൂടെയായിരുന്നു മേളക്ക് തുടക്കം. മാര്‍ച്ച്പാസ്റ്റിന് ഹേമലത സല്യൂട്ട് സ്വീകരിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍. പത്മലോചന്‍ പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ എസ്. ജയമോഹന്‍ അധ്യക്ഷനായി.
കണ്‍വീനര്‍ ടി. വേണുഗോപാല്‍, ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ്, ജന. കണ്‍വീനര്‍ കെ.എന്‍ ഗോപിനാഥ്, എക്‌സ് ഏണസ്റ്റ്, പി.ആര്‍ വസന്തന്‍, മേയര്‍ വി. രാജേന്ദ്ര ബാബു, മുരളി മടന്തകോട് സംസാരിച്ചു.
ഇന്ന് രാവിലെ ഒന്‍പതിന് അത്‌ലറ്റിക്‌സും വൈകിട്ട് അഞ്ചിന് സമ്മാനദാനവും കായിക പ്രതിഭകളെ ആദരിക്കലും നടക്കും. സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിന് സ്വീകരണവും നല്‍കും.
മന്ത്രി എ.കെ ബാലന്‍, സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ജന. സെക്രട്ടറി എളമരം കരീം, സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."