HOME
DETAILS

മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമില്ല

  
backup
May 03, 2018 | 1:49 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8


ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രം ഉത്തരവിറക്കി.ആധാറിനു പകരം മറ്റു തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു.പാസ്‌പോര്‍ട്ട് , ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ മൊബൈല്‍ കണക്ഷന്‍ നേടുന്നതിനായി ഉപയോഗിക്കാം.ഉത്തരവ് എത്രയും വേഗത്തില്‍ നടപ്പാക്കാന്‍ ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ കമ്പനികള്‍ക്കു നിര്‍ദ്ദേശം നല്‍കി.കഴിഞ്ഞ വര്‍ഷമാണ് മൊബൈല്‍ കണക്ഷനു ആധാര്‍ നിര്‍ബന്ധമാക്കി ടെലികോം മന്ത്രാലയം ഉത്തരവിറക്കിയത്.
ആധാര്‍ കാര്‍ഡില്ലാത്ത കാരണം പറഞ്ഞു രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ക്ക് മൊബൈല്‍ സിം നിഷേധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആധാര്‍ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ആധാറില്ലാതെയും സിം കാര്‍ഡ് വിതരണം ചെയ്യാമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നതാണ്. മറ്റു കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ സ്വീകരിച്ച് സിം കാര്‍ഡ് നല്‍കുന്നതു തുടരാനാണ് ടെലികോം കമ്പനികളെ അറിയിച്ചിരിക്കുന്നതെന്നും അരുണ സുന്ദരരാജന്‍ വ്യക്തമാക്കി.നേരത്തെ ടെലികോം മന്ത്രാലയത്തില്‍ നിന്നു ലഭിച്ച നിര്‍ദേശപ്രകാരം ആധാര്‍ രേഖകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ കമ്പനികള്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നത്. വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരെയും രാജ്യം സന്ദര്‍ശിക്കുന്ന വിദേശികളെയുമാണ് ഇത് കൂടുതല്‍ ബാധിച്ചത്. ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ പലര്‍ക്കും സിം കാര്‍ഡ് നിഷേധിക്കുന്നത് പതിവായിരുന്നു.സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് എസ്എംഎസ്, ഫോണ്‍ കോള്‍ എന്നിവയിലൂടെ കമ്പനികള്‍ ഉപഭോക്താക്കളെ കമ്പനികള്‍ അറിയിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  3 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  3 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  3 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  3 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  3 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  3 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  3 days ago