സര്‍ക്കാരിനൊപ്പം നില്‍ക്കും; പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിസന്ധിയിലാക്കുന്ന കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നു വ്യക്തമാക്കി പ്രതിപക്ഷത്തെ പ്രധാന നേതാവും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധി.
ഇക്കാര്യം വ്യക്തമാക്കി അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.21 ദിവസത്തെ ലോക്ക് ഡൗണ്‍ അടക്കം കൊവിഡ് മഹാമാരിയെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനത്തെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് കത്തില്‍ സോണിയ വ്യക്തമാക്കി. ലോണുകള്‍ തിരിച്ചടയ്ക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുന്നതടക്കമുള്ള ആശ്വാസ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസവേതനക്കാര്‍, ഫാക്ടറി-നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകര്‍, സാധാരണക്കാര്‍ തുടങ്ങിയവരുടെ വരുമാനം നിലയ്ക്കുന്ന അവസ്ഥയില്‍ അവരെ സഹായിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
റേഷന്‍കാര്‍ഡുള്ളവര്‍ക്ക് 10 കിലോ അരി, ജന്‍ധന്‍, പെന്‍ഷന്‍ അക്കൗണ്ടുകളിലേക്ക് 7,500 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളും അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."