എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ ഉപരോധിച്ചു
കൊച്ചി: കൊച്ചിന്‍ കോര്‍പറേഷന്റെ റോ-റോ സര്‍വിസ് പുനരാരംഭിക്കുക, അടിയന്തിര കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുക എന്നീ ആവശ്യവുമായി എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ ഉപരോധിച്ചു. ഇന്നലെ രാവിലെ മേയറുടെ ചേംബറില്‍ വച്ചാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ ഉപരോധിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ റോ-റോ പ്രതിസന്ധി ചര്‍ച്ച ചെയ്യുവാന്‍ അടിയന്തിര കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആവശ്യം മേയര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഉപരോധസമരം അവസാനിപ്പിച്ചത്.
കൊച്ചി- വൈപ്പിന്‍ നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിനായി കൊച്ചി നഗരസഭ 16കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച റോ-റോ സര്‍വിസ് ഉദ്ഘാടന ദിവസം തന്നെ നിര്‍ത്തി വയ്‌ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ്് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫിസിനു മുന്നില്‍ സമരം ആരംഭിച്ചത്. ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സര്‍വ്വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ആദ്യ ദിവസം തന്നെ പ്രതിസന്ധികള്‍ ഉടലെടുക്കുകയും റോ-റോ സര്‍വിസ് നിര്‍ത്തിവയ്‌ക്കേണ്ടതായും വന്നു.
ഇതിനെ തുടര്‍ന്ന് നിയമവിരുദ്ധവും നിരുത്തരവാദിത്തപരവുമായ മേയറുടെ നടപടിക്കെതിരേയാണ് സമരം നടന്നു വന്നിരുന്നത്.
അഞ്ചിന് രാവിലെ അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കുന്നതിനുളള നോട്ടീസ് മേയര്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടത്തി വന്നിരുന്ന ഉപരോധസമരം അവസാനിപ്പിച്ചു.
സമരത്തിന് പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി, എല്‍.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി വി.പി ചന്ദ്രന്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പൂര്‍ണ്ണിമ നാരായണന്‍, കൗണ്‍സിലര്‍മാരായ കെ.ജെ ബെയ്‌സില്‍, ഷീബാലാല്‍, ജയന്തി പ്രേംനാഥ്, ബെനഡിക്ട് ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."