സംസ്ഥാനത്ത് 39 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 34 പേരും കാസര്‍കോട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്. ഇന്ന് 39 പേര്‍ക്കാണ് കൊവിഡ്- 19 ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 34 പേരും കാസര്‍കോട്ടാണ്.
ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും പോസിറ്റീവ് കേസുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 164 പേരാണ്. ഇന്ന് 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതി കൂടുതല്‍ ഗൗരവമായി തിരിച്ചറിയണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
199 ലോക രാജ്യങ്ങളില്‍ കൊവിഡ്- 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,229 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,09,683 പേര് വീടുകളിലും 616 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 5679 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 4448 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ഇന്ന് കൊവിഡ് -19 സ്ഥിരീകരിച്ച ജില്ലകള്‍
കാസര്‍കോട് -34
കണ്ണൂര്‍ -2
കൊല്ലം -1
തൃശൂര്‍ -1
കോഴിക്കോട് -1
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."